ചാക്കോച്ചൻ്റെ ആദ്യ തമിഴ് ചിത്രം ഒരുങ്ങുന്നു; ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് അരവിന്ദ് സ്വാമി.

ചാക്കോച്ചൻ്റെ ആദ്യ തമിഴ് ചിത്രം ഒരുങ്ങുന്നു; ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് അരവിന്ദ് സ്വാമി.

മലയാളത്തിൻ്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക്- ചോക്ലേറ്റ് ഹീറോയായി വന്ന് കുടുംബസദസ്സുകളുടെ പ്രിയങ്കരനായിമാറിയ താരം. ആദ്യസിനിമയ്ക്ക് 24 വയസാകുമ്പോള്‍ ആദ്യമായി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റംകുറിക്കാൻ ഒരുങ്ങുകയാണ് ചാക്കോച്ചൻ.

കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ‘തീവണ്ടി’യ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങള്‍ ഒരുമിക്കുന്നത്. ‘ഒറ്റ്’ എന്നാണ് ചിത്രത്തിന്റെ മലയാളം പേര്, ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴില്‍ റിലീസ് ചെയ്യുക. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ന് ഗോവയില്‍ ആരംഭിച്ചു. തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.

‘ഒറ്റ്’ ചിത്രീകരണം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് ഒപ്പം കുഞ്ചാക്കോ ബോബന്‍ കുറിച്ചത് ഇങ്ങനെ. ‘ഒറ്റ്നായി ഫെലിനി, ഷാജി നടേശന്‍ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോര്‍ക്കുന്നു. ഇത് ഒരേസമയം എൻ്റെ ആദ്യത്തെ തമിഴ് സിനിമയായ ‘റെന്‍ഡഗാം’ ആയും ചിത്രീകരിക്കപ്പെടുന്നു. എക്കാലത്തെയും ആകര്‍ഷണീയതുമ സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയൊടെത്ത് ഇന്ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കുന്നു’ – കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുങ്ങുന്നതിനാല്‍ ഇരു ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ത്രില്ല‌ര്‍ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. അരവിന്ദ് സ്വാമി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവ് ആണ്.

അതേസമയം, കുഞ്ചാക്കോ ബോബന്റെ ആദ്യസിനിമയായ അനിയത്തി പ്രാവിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുകയാണ്. മലയാളസിനിമയില്‍ 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കുഞ്ചാക്കോ ബോബന് ആശംസകളുമായി സഹപ്രവര്‍ത്തകരും താരങ്ങളും എത്തി. ഉണ്ണി മുകുന്ദനും ടോവിനോ തോമസും ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അടുത്തതായി റിലീസ് ആകാനിരിക്കുന്ന ചിത്രം.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.