ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന നടന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രചാരണ വീഡിയോ തയ്യാറാക്കി ഇളയ മകള്‍ ഹന്‍സിക.

ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന നടന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രചാരണ വീഡിയോ തയ്യാറാക്കി ഇളയ മകള്‍ ഹന്‍സിക.

ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന നടന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രചാരണ വീഡിയോ തയ്യാറാക്കി ഇളയ മകള്‍ ഹന്‍സിക. കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും മണ്ഡല പര്യടനത്തിൻ്റെ ചിത്രങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹന്‍സിക തയ്യാറാക്കിയ വീഡിയോ കൃഷ്ണകുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 

Watch More: https://fb.watch/4gxHXciUM8/

 

 

ഇടതും വലതും വിട്ട് നേരേ പോകാം ബിജെപിക്കൊപ്പമെന്നായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കൃഷ്ണകുമാറിൻ്റെ പ്രതികരണം. ഇതുള്‍പ്പെടെയുളള കാര്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുളള ഹന്‍സിക അച്ഛന് വേണ്ടി പ്രചാരണത്തിലും സജീവമാകാനുളള ഒരുക്കത്തിലാണ്. ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലം ആണ് ഹന്‍സിക അവതരിപ്പിച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.