മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു…
മെഗാസ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘പുഴു’. ചിത്രീകരണത്തിനൊരുങ്ങുന്ന സിനിമയെ കുറിച്ച് വാചാലയായി പാര്‍വതി.
‘ബ്രില്യന്റ് ആക്ടറാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്. ഹര്‍ഷദ്-സുഹാസ്-ഷറഫു ഇവര്‍ ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷദ് ഇക്കായുടെ സിനിമ വരിക എന്ന് പറയുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്. മമ്മൂട്ടി-ഹര്‍ഷദ് രണ്ടുപേരും വീണ്ടും ഒന്നിക്കുകയാണ്. റത്തീനയുടെ ആദ്യ സിനിമയാണിത്. നല്ല പ്രതീക്ഷയുണ്ട്.’- പാര്‍വതി പറഞ്ഞു.
മമ്മൂട്ടി നായകനാകുന്നു എന്നതാണോ അതോ ചിത്രത്തിൻ്റെ കഥയാണോ ആകര്‍ഷിച്ചത് എന്ന ചോദ്യത്തിന് കഥ തന്നെയാണ് ഈ ചിത്രം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാര്‍വതി വ്യക്തമാക്കി. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഹര്‍ഷദിൻ്റെ പടമാണെന്നും അറിയില്ലായിരുന്നെന്നും പാര്‍വതി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright