മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവരുകയാണ് ബോളിവുഡ് കിംഗ് ഖാന്; പുതുവര്‍ഷം ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായാണ് മടങ്ങിവരവ്
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവരുകയാണ് ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ്. പുതിയ റെക്കോര്‍ഡിട്ട് കൊണ്ടാണ് ഷാരൂഖിൻ്റെ പുതിയ മടങ്ങിവരവ്.
പുതിയ സിനിമയ്ക്കായി 100 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ‘പത്താന്’ എന്ന സിനിമയ്ക്കാണ് ഷാരൂഖ് 100 കോടി വാങ്ങുന്നത്.
ഇതോടെ പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാന് എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 88 കോടിയോളം രൂപയാണ് ഒരു സിനിമയ്ക്കായി ഷാരൂഖ് പ്രതിഫലമായി വാങ്ങി കൊണ്ടിരുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയപ്പോള്‍ ഇത് നൂറ് കോടി ആക്കിയിരിക്കുകയാണ് താരം.
അതേസമയം, ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആണ്. 128 കോടി രൂപയാണ് ഒരു സിനിമയ്ക്കായി അക്ഷയ് കൈപറ്റുന്നത് എന്നാണ് സൂചന. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഫോബ്സ് പട്ടികയില്‍ കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ ഇടം നേടിയിരുന്നു. 362 കോടി രൂപയാണ് അക്ഷയ്യുടെ മൊത്തം വരുമാനം.
സീറോ എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത ഷാരൂഖ് രണ്ട് വര്‍ഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് പത്താന്.
സസ്പെന്‍സ് ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. രാജ്കുമാര് ഹിരാനി ഒരുക്കുന്ന പുതിയ ചിത്രത്തിലും ഷാരൂഖ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Photo Courtesy : Google/ images are subject to copyright