വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അപ്പാനി ശരത് നായകനാകുന്നു.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അപ്പാനി ശരത് നായകനാകുന്നു.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തില്‍ അപ്പാനി ശരത് നായകനാകുന്നു. രാവും പകലും കാളകള്‍ക്ക് ഒപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അപ്പാനി ശരത് അവതരിപ്പിക്കുന്നത്.

ജെല്ലിക്കെട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ഹൃദയസ്പര്‍ശിയായ ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെന്നും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയെന്നും വിനോദ് ഗുരുവായൂര്‍ പറഞ്ഞു. പഴനി ലെറിക്സ് മള്‍ട്ടിമീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജെല്ലിക്കെട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ അത് വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തതെന്ന് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.