ഇന്ത്യയിലെ കൊവിഡ് വ്യാപനം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രയേസസ്.

ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന തലവന്‍. ഇന്ത്യയില്‍ ദിനംപ്രതി കൊവിഡ് കേസുകളിലും മരണസംഖ്യയിലുമുണ്ടാകുന്ന റെക്കോര്‍ഡ് വര്‍ധനവിനെക്കുറിച്ച് സംസാരിക്കവെയാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രയേസസ് രാജ്യത്തെ സ്ഥിതി ഹൃദയഭേദകമാണെന്ന് പറഞ്ഞത്.
ലോകാരോഗ്യസംഘടന തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിര്‍ണായക ഉപകരണങ്ങള്‍ നല്‍കുന്നുണ്ടെന്നും ടെഡ്രോസ് അദാനോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ലബോറട്ടറി സപ്ലൈകള്‍ തുടങ്ങിയവ ഡബ്ല്യുഎച്ച്ഒ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright