ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം’ റിലീസ് മാറ്റിവച്ചതായി അറിയിച്ച് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ.

ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം’ റിലീസ് മാറ്റിവച്ചതായി അറിയിച്ച് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ. മെയ് 13ന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം ചിത്രം ഓഗസ്റ്റ് 12നാണ് പുറത്തിറങ്ങുക എന്നാണ് നിർമ്മാതാവ് അറിയിച്ചിരിക്കുന്നത്. കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2020 മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ ഇതേ മാസംതന്നെ രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
പ്രദര്‍ശനത്തിനെത്തും മുൻപേ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രംകൂടിയാണ് മരക്കാര്‍. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്കാരങ്ങള്‍ നേടി.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന വൈകിയാണെങ്കിലും തീയേറ്ററില്‍ കാണാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.
Photo Courtesy : Google/ images are subject to copyright