ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാർക്ക് തിരികെയെത്താന്‍ നിര്‍ദേശം നല്കി അമേരിക്ക.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാർക്ക് തിരികെയെത്താന്‍ നിര്‍ദേശം നല്കി അമേരിക്ക. നിലവിൽ ഇന്ത്യയിലുള്ള അമേരിക്ക പൗരന്മാര് സാഹചര്യം അനുകൂലമെങ്കില്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്.
ഇന്ത്യയും യുഎസും തമ്മില്‍ ദിവസേന വിമാന സര്‍വീസുകള്‍ ഉണ്ടെന്നും ഇവ ഉപയോഗപ്പെടുത്തണമെന്നും അമേരിക്കൻ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
ഈയാഴ്ച ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിരോധിച്ചിരുന്നു. നിലവില്‍ ബ്രിട്ടന് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്ക്, ബ്രിട്ടനില്‍ പ്രവേശിക്കാനാകില്ല.
Photo Courtesy : Google/ images are subject to copyright