കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്ര ഘട്ടത്തിലായതിനാല്‍ അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.
കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്ര ഘട്ടത്തിലായതിനാല്‍ അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും കെജിഎംഒഎ അറിയിച്ചു . ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
രോഗവ്യാപനത്തിൻ്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും അറിയിച്ചു. കൂടാതെ, പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.
Photo Courtesy : Google/ images are subject to copyright