കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമുക്കും നാടിനും വേണ്ടി സ്വയം രോഗം വരുത്തിവയ്ക്കില്ലെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെ കുറിച്ച്‌ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകളും, സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ആരോഗ്യ വകുപ്പിനെയും, ആധികാരികമായ സംവിധാനങ്ങളെയുമാണ് ആശ്രയിക്കേണ്ടത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങളും ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോവിഡി ഒന്നാംഘട്ട വ്യാപനത്തില്‍ എല്ലാവരും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു. എന്നാല്‍ രണ്ടാംതരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയം പലരും വീഴ്ച്ച വരുത്തുകയാണ്. കൊറോണ സുരക്ഷാ മാദനണ്ഡങ്ങളില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കണം. നാടിനുവേണ്ടി ഓരോരുത്തരും ജാഗ്രത പാലിക്കണം. ജാഗ്രത പുലര്‍ത്തുന്നതിലൂടെ മാത്രമെ കോവിഡ് വ്യാപനത്തെ മറികടക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.