കോ​വി​ഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു.

കോ​വി​ഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു.

കോ​വി​ഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു. വെ​ര്‍​ച്വ​ല്‍‌ മീ​റ്റിം​ഗാ​യാ​ണ് യോ​ഗം ന​ട​ക്കു​ന്നത്. യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍​മാ​ര്‍, പോ​ലീ​സ് മേ​ധാ​വി​ക​ള്‍, ഡി​എം​ഒ​മാ​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. കോ​വി​ഡ് മു​ക്ത​നാ​യി ഇ​ന്ന് ആ​ശു​പ​ത്രി​വി​ട്ട മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ര്‍​ച്വ​ല്‍ യോ​ഗം ചേ​രു​ന്ന​ത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി,​ ശനി ദിവസങ്ങളില്‍ മാസ് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പ്രധാനമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.