ചിത്രീകരണം നിർത്തി കടുവയും പാപ്പനും; കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ചിത്രീകരണം നിർത്തിയത്.

ചിത്രീകരണം നിർത്തി കടുവയും പാപ്പനും; കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ചിത്രീകരണം നിർത്തിയത്.

കോവിഡ് രണ്ടാം വ്യപനത്തിൻ്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി ചിത്രം പാപ്പൻ്റെയും ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെയും ചിത്രീകരണം നിർത്തിവെച്ചു. പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്ന കാര്യം ഷാജി കൈലാസാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നമ്മുടെ സർക്കാരിൻ്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടുവ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ നിർത്തിവെക്കുകയാണെന്നും സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാംഭിക്കുമെന്നും ഷാജി കൈലാസ് അറിയിച്ചു.

നീണ്ടകാലത്തിന് ശേഷമുള്ള ഷാജി കൈലാസിൻ്റെ മടങ്ങിവരവ് ചിത്രമാണ് കടുവ ജിനു എബ്രഹഹാമാണ് ചിത്രത്തിൻ്റെ രചന. സിനിമയുടെ ചിത്രീകരണം മുണ്ടക്കയത്തു പുരോഗമിക്കുന്നതിനിടയിലാണ് താത്കാലികമായി നിർത്തിവയിക്കേണ്ടി വന്നത്.

മലയാളത്തിൻ്റെ സൂപ്പർ ഹിറ്റ് ഡയറക്ടർ ജോഷിയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് പാപ്പാൻ. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സണ്ണി വെയ്ൻ, നയില ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ വലിയ താര നിരയാണ് അണിനിരക്കുന്നത്.

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.