നടന്‍ അക്ഷയ കുമാറിന് പിന്നാലെ രാമസേതു എന്ന ചിത്രത്തിലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

നടന്‍ അക്ഷയ കുമാറിന് പിന്നാലെ രാമസേതു എന്ന ചിത്രത്തിലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

നടന്‍ അക്ഷയ കുമാറിന് പിന്നാലെ രാമസേതു എന്ന ചിത്രത്തിലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

100-ലധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചു. രോഗികളില്‍ ഏറെ പേരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. എല്ലാവരും ഇപ്പോള്‍ ക്വാറന്റീനിലാണ്. എല്ലാവർക്കും ചികിത്സ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടി.
‘നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച്‌ മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു,- അക്ഷയ് കുമാർ കുറിച്ചു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.