ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യാ​പ​ന രം​ഗ​ത്തു നി​ന്നു​മാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ന​ട​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്, നാ​ട​ക സം​വി​ധാ​യ​ക​ന്‍, ര​ച​യി​താ​വ്, സി​നി​മ സം​വി​ധാ​യ​ക​ന്‍, നി​രൂ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ബാ​ല​ച​ന്ദ്ര​ന്‍.

കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ന്‍ തി​ര​ക്ക​ഥാ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലാ​ണ് മ​ല​യാ​ള സി​നി​മ​യി​ല്‍ പ്ര​ശ​സ്ത​നാ​യ​ത്. എം​ജി സ്കൂ​ള്‍ ഓ​ഫ് ലെ​റ്റ്സേി​ല്‍ ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ക​മ്മ​ട്ടി​പ്പാ​ടം, പ​വി​ത്രം, എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍, ത​ച്ചോ​ളി വ​ര്‍​ഗീ​സ് ചേ​ക​വ​ര്‍, ഉ​ള്ള​ട​ക്കം, അ​ങ്കി​ള്‍ ബ​ണ്‍, പു​ന​ര​ധി​വാ​സം, മാ​ന​സം, അഗ്നിദേവന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ്.

2012ല്‍ ​പി. കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍ എ​ന്ന സി​നി​മ​യും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തി​രു​ന്നു. 2012 ല്‍ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍ നേ​ടി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ അ​ഗ്നിദേ​വ​നി​ലൂ​ടെ​യാ​ണ് സി​നി​മാ അ​ഭി​ന​യ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ന​ട​ന്‍, ചാ​ര്‍​ലി, അ​ന്ന​യും റ​സൂ​ലും, അ​തി​ര​ന്‍, ബ്യൂ​ട്ടി​ഫു​ള്‍, ക​മ്മ​ട്ടി​പാ​ടം തുടങ്ങി നാ​ല്‍​പ​തി​ലേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. വ​ണ്‍ ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം. ഭാ​ര്യ: ശ്രീ​ല​ത ച​ന്ദ്ര​ന്‍. മ​ക്ക​ള്‍: ശ്രീ​കാ​ന്ത്‌ ച​ന്ദ്ര​ന്‍, പാ​ര്‍​വ​തി ച​ന്ദ്ര​ന്‍. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വൈ​ക്ക​ത്ത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.