പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ ആരംഭിക്കും; രജിസ്റ്റർ ചെയ്യേണ്ടതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ ആരംഭിക്കും; രജിസ്റ്റർ ചെയ്യേണ്ടതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവര്‍ക്കുള്ള മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികള്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്സീന്‍ സ്റ്റോക്കുണ്ട്.

മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച്‌ സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്‌സിന്‍ ലഭിക്കും.

രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. ‘സ്വയം രജിസ്റ്റര്‍ ചെയ്യുക / പ്രവേശിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ ആധാര്‍ നമ്ബര്‍ നല്‍കുക.
4. തുടര്‍ന്ന്, നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ഒരു ഒടിപി ലഭിക്കും, നല്‍കിയിരിക്കുന്ന സ്ഥലത്ത് ഒടിപി നല്‍കുക.
5. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക.

നിങ്ങളുടെ കോവിഡ് -19 വാക്സിനേഷന്‍ പൂര്‍ത്തിയായ ശേഷം, ഒരു റഫറന്‍സ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

രജിസ്‌ട്രേഷനായി ഈ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

ആധാര്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

വോട്ടര്‍ ഐഡി

ഡ്രൈവിങ് ലൈസന്‍സ്

തൊഴില്‍ മന്ത്രാലയം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴില്‍ കാര്‍ഡ്

പാസ്‌പോര്‍ട്ട്

ബാങ്ക് / തപാല്‍ ഓഫിസ് നല്‍കുന്ന പാസ്ബുക്കുകള്‍
പെന്‍ഷന്‍ പ്രമാണം

സര്‍ക്കാര്‍ / പബ്ലിക് ലിമിറ്റഡ് കമ്ബനികള്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്

സ്ലോട്ടുകള്‍ നോക്കുമ്പോള്‍ കാണുന്നില്ലെന്നു കരുതി തീര്‍ന്നു എന്നല്ല അര്‍ഥം. ഏതു സമയത്താണ് ഓരോ കേന്ദ്രവും ഈ വിവരം അപ്ഡേറ്റ് ചെയ്യുന്നതെന്ന് അവ്യക്തമായതിനാല്‍ ഇടയ്ക്കിടയ്ക്ക് പോര്‍ട്ടല്‍ പരിശോധിക്കേണ്ടി വരും. പിന്‍കോഡ് നല്‍കി കേന്ദ്രം പരിശോധിക്കുന്നതിനു പകരം ‘Search by District’ എന്ന നല്‍കിയാല്‍ ജില്ലയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്ലോട്ട് ഉണ്ടോയെന്നറിയാം.

മൊബൈല്‍ ഫോണിലെ വെബ് ബ്രൗസറില്‍ കോവിന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് ‘Book Appointment for vaccination’ എന്ന ഭാഗത്ത് ‘Search By District’ ഓപ്ഷന്‍ എടുത്തു നിങ്ങളുടെ ജില്ല നല്‍കി സെര്‍ച് ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് ‘Search’ ഓപ്ഷന്‍ നല്‍കിയാല്‍ ഏതെങ്കിലും സെന്ററുകള്‍ സ്ലോട്ട് അപ്ഡേറ്റ് ചെയ്താല്‍ അറിയാനാകും.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.