സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി; വാ​രാ​ന്ത്യ നി​യ​ന്ത്ര​ണം തു​ട​രും.

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി; വാ​രാ​ന്ത്യ നി​യ​ന്ത്ര​ണം തു​ട​രും.

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. പൂ​ര്‍​ണ അ​ട​ച്ചി​ട​ലി​നെ പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ഒ​രു​പോ​ലെ എ​തി​ര്‍​ത്തു.

എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം തു​ട​രാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ വ​രു​ന്ന ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

സമ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ സാമ്പത്തിക മേ​ഖ​ല​യെ ത​ക​ര്‍​ക്കു​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ പ്ര​തി​സ​ന്ധി​യി​ലാ​കും. ഇ​ത് കൂ​ടു​ത​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.

എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​താ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന മേ​യ് ര​ണ്ടി​ന് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ പൊ​തു വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

തീ​രു​മാ​നം നി​യ​മം മൂ​ലം ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ത​ത് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.