സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അഭിഷേക് ബച്ചൻ്റെ പേര് മാറ്റം..

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അഭിഷേക് ബച്ചൻ്റെ പേര് മാറ്റം..

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അഭിഷേക് ബച്ചന്റെ പേര് മാറ്റത്തെക്കുറിച്ചാണ്. പുതിയ ചിത്രത്തിന്റെ ട്രെയിലറില്‍ അഭിഷേക് ബച്ചന്‍ എന്നതിനു പകരം അഭിഷേക് എ ബച്ചന്‍ എന്നാണ് എഴുതി കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് വന്നത് എന്നാണ് താരത്തിന്റെ ആരാധകര്‍ അടക്കമുള്ളവര്‍ക്ക് അറിയേണ്ടത്.

ന്യൂമറോളജി പ്രകാരമാണോ അഭിഷേകിന്റെ ഈ പേരുമാറ്റല്‍ എന്നാണ് ഒരു കൂട്ടം ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, എ എന്നതു കൊണ്ട് താരം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന രീതിയിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അഭിഷേക് അമിതാഭ് ബച്ചന്‍, അഭിഷേക് ഐശ്വര്യ ബച്ചന്‍, അഭിഷേക് ആരാധ്യ ബച്ചന്‍ ഇതില്‍ ഏതാണ് പുതിയ പേരിന്റെ പൂര്‍ണരൂപം എന്നും ആരാധകര്‍ തിരക്കുന്നുണ്ട്. അതേസമയം പേരില്‍ വരുത്തിയ മാറ്റത്തെ കുറിച്ച്‌ അഭിഷേക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.