മുഖ്യമന്ത്രി പിണറായി വിജയന് രാജി സമര്‍പ്പിച്ചു; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരും.
മുഖ്യമന്ത്രി പിണറായി വിജയന് രാജി സമര്‍പ്പിച്ചു. രാവിലെ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി ഉച്ചയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. രാജിക്ക് മുമ്ബായി അവസാന മന്ത്രസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
രാജിവച്ചതോടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരെ പിണറായി വിജയന് കാവല്‍ മുഖ്യമന്ത്രിയായി തുടരും. എല്‍ഡിഎഫ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുമ്ബോള്‍ അദ്ദേഹം മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കും.
Photo Courtesy : Google/ images are subject to copyright