കൊച്ചി നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് പദ്ധതി ആരംഭിച്ചു..
ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെ കൊച്ചി നഗരത്തില്‍ ഓട്ടോ ആംബുലന്‍സ് പദ്ധതി തുടങ്ങി. ഇതിനായി പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തയ്യാറായിരിക്കുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കോവിഡ് ബാധിതരെ ആശുപത്രികളില്‍ എത്തിക്കുക, മരുന്നും ഭക്ഷണവും നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മരുന്നുകളും, മറ്റ് ഉപകരണങ്ങളും പോര്‍ട്ടബിള്‍ ക്യാബിനുകള്‍, തെര്‍മോമീറ്റര്‍, പള്‍സ് ഓക്സി മീറ്ററുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ സേവനം 24 മണിക്കൂറും ലഭ്യമായ ഈ മഹത്തായ സേവനത്തില്‍ വനിതാ പങ്കാളിത്തമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
Photo Courtesy : Google/ images are subject to copyright