പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി മെഹുല്‍ ചോക്സി പിടിയിലായി.
പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി മെഹുല്‍ ചോക്സി പിടിയിലായി. ചോക്സിയെ ഇന്ത്യയിലേക്ക്തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കി. ആന്റിഗ്വയിലേക്ക് ചോക്സിയെ തിരികെ കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കരീബിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന് ചോക്സിയെ കാണാതായത്. പിന്നാലെ, ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലുമായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ആന്റിഗ്വയില്‍ നിന്ന് ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം.
Photo Courtesy : Google/ images are subject to copyright