പുതുമുഖങ്ങളെ അണിനിരത്തി പിണറായി

പുതുമുഖങ്ങളെ അണിനിരത്തി പിണറായി

പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച്‌ സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎല്‍എ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.
എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നല്‍കിയിട്ടുള്ളത്.

 

പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു.
പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്ളത്. മന്ത്രിമാരുടെ പട്ടിക പാര്‍ട്ടിതിരിച്ച്‌:
സിപിഎം
1. പിണറായി വിജയന്‍
2. എം.വി.ഗോവിന്ദന്‍
3. കെ.രാധാകൃഷ്ണന്‍
4.കെ.എന്‍ ബാലഗോപാല്‍
5. പി.രാജീവ്
6. വി.എന്‍.വാസവന്‍
7. സജി ചെറിയാന്‍
8. വി.ശിവന്‍ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആര്‍.ബിന്ദു
11. വീണാ ജോര്‍ജ്
12. വി.അബ്ദു റഹ്മാന്‍
സിപിഐ
13. പി.പ്രസാദ്
14. കെ.രാജന്‍
15. ജെ.ചിഞ്ചുറാണി
16. ജി.ആര്‍. അനില്‍
17. റോഷി അഗസ്റ്റിന്‍ – കേരളാ കോണ്‍ഗ്രസ് എം
18. കെ.കൃഷ്ണന്‍കുട്ടി – ജെഡിഎസ്
19. അഹമ്മദ് ദേവര്‍കോവില്‍ – ഐഎന്‍എല്‍
20. ആന്‍ണി രാജു – ജനാധിപത്യ കേരള കോണ്‍​ഗ്രസ്
21. എ.കെ.ശശീന്ദ്രന്‍ – എന്‍സിപി

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.