മന്ത്രിസഭാ യോഗം ഇന്ന്, ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും
പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നതും ചർച്ചയിൽ ഉൾപ്പെടുത്തും. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
Photo Courtesy : Google/ images are subject to copyright