കേരളത്തിന്റെ സ്വന്തം KSRTC…
ആനവണ്ടി എന്ന പേരും കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ഇനിമുതൽ കേരളത്തിനു സ്വന്തം.
വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ ട്രേഡ് മാർക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.
2014 ൽ KSRTC കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് കർണാടക കേരളത്തിന് നോട്ടീസ് അയച്ചു. ഇതിനെതിരേ അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിനെ സമീപിച്ചു.
കേരളത്തിന്റെയും കർണാടകത്തിന്റെയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ചുവന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിനു മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു.
പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി കർണാടകത്തിന് ഉടൻതന്നെ നോട്ടീസ് അയയ്ക്കുമെന്ന് കെഎസ്ആർടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright