ബ്രണ്ണൻ കോളേജിൽ തന്നെ അർദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ.
ബ്രണ്ണൻ കോളേജിൽ തന്നെ അർദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ.
എന്നെ അർധനഗ്നനായി കോളേജിന് ചുറ്റും നടത്തിച്ചുവെന്നാണ് പറയുന്നത്. എന്റെ കൂടെ പഠിച്ച ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. അധ്യാപകരുണ്ട്. ആരോടെങ്കിലും ചോദിച്ച് ഈ ആരോപണം ശരിയാണെന്ന് പറഞ്ഞാൽ ഞാൻ എല്ലാ പണിയും നിർത്തി രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കാം. ഇല്ലെങ്കിൽ പിണറായി രാഷ്ട്രീയത്തിൽനിന്ന് മാറുമോ? പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്. അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്. പക്ഷേ, ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല. അത് ഞാൻ ആഗ്രഹിക്കാത്തതാണ്. അതിൽ പിടിച്ച് എനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ഞാൻ നിഷേധിക്കുന്നു.” സുധാകരൻ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright