കേരളത്തിന്റെ സ്വന്തം KSRTC…

കേരളത്തിന്റെ സ്വന്തം KSRTC…

ആ​​​നവ​​​ണ്ടി എ​​​ന്ന പേ​​​രും കെ​​എ​​​സ്ആ​​​ർ​​ടി​​സി എ​​​ന്ന ചു​​​രു​​​ക്കെ​​​ഴു​​​ത്തും ലോ​​​ഗോ​​​യും ഇ​​​നി​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു സ്വ​​​ന്തം.

വ​​​ർ​​​ഷ​​​ങ്ങ​​​ളു​​ടെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​ത്തി​​നൊടു​​​വി​​​ൽ ട്രേ​​​ഡ് മാ​​​ർ​​​ക്സ് ആ​​​ക്ട് 1999 പ്ര​​​കാ​​​രം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​ന്ന ചു​​​രു​​​ക്കെ​​​ഴു​​​ത്തും എം​​​ബ്ല​​​വും ആ​​​ന​​​വ​​​ണ്ടി എ​​​ന്ന പേ​​​രും കേ​​​ര​​​ള റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് അ​​​നു​​​വ​​​ദി​​​ച്ച് ട്രേ​​​ഡ് മാ​​​ർ​​​ക്ക് ഓ​​​ഫ് ര​​​ജി​​​സ്ട്രി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.
2014 ൽ KSRTC ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടേ​​​താ​​​ണെ​​​ന്നും കേ​​​ര​​​ള ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും കാ​​​ണിച്ച് ​​​ക​​​ർ​​​ണാ​​​ട​​​ക കേരളത്തിന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ഇ​​തി​​നെ​​തി​​രേ അ​​​ന്ന​​​ത്തെ സി​​​എം​​​ഡി​​​യാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച ആ​​​ന്‍റ​​​ണി ചാ​​​ക്കോ ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് ട്രേ​​​ഡ്മാ​​​ർ​​​ക്കി​​​നെ സ​​മീ​​പി​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​ന്‍റെ​​യും റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർപറേ​​​ഷ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചുവ​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി (KSRTC) എ​​​ന്ന പേ​​​ര് ഇ​​​നി മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴിയുകയുള്ളു.
പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ന് ഉ​​​ട​​​ൻത​​​ന്നെ നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​മെ​​​ന്ന് കെ​​എ​​​സ്ആ​​​ർ​​ടി​​സി എം​​ഡിയും ​​​ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ബി​​​ജു പ്ര​​​ഭാ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.