കോവിഡ് 19 വൈറസ് ചോര്‍ന്നത് വുഹാനില്‍ നിന്നു തന്നെ സാഹചര്യത്തെളിവുകൾ നിരത്തി -ഇന്ത്യന്‍ ശാസ്ത്രജ്ഞ

കോവിഡ് 19 വൈറസ് ചോര്‍ന്നത് വുഹാനില്‍ നിന്നു തന്നെ സാഹചര്യത്തെളിവുകൾ നിരത്തി -ഇന്ത്യന്‍ ശാസ്ത്രജ്ഞ

വുഹാനിലെ പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോർന്ന് കോവിഡ്-19 ന്റെ ആവിർഭാവത്തിന് കാരണമായി എന്ന ഉറച്ച വാദവുമായി ഇന്ത്യൻ ശാസ്ത്രജ്ഞ ഡോക്ടർ മൊനാലി രഹൽകാർ. കോവിഡ്-19 ന്റെ ഉറവിടത്തെആഗോളതലത്തിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന നിഗമനം അവിശ്വസനീയമാണെന്ന് പുണെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോഎനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി ചൂണ്ടിക്കാട്ടുന്നത്. സാഹചര്യത്തെളിവുകൾ ചൈനയുടെ ഉത്തരവാദിത്വം ഉറപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച മറച്ചു വെക്കാനുള്ള ശ്രമത്തിൽ അവർ ഏറെക്കുറെ വിജയിച്ചതായും ഡോക്ടർ മൊനാലി പറയുന്നു. അടിസ്ഥാനരഹിതമായ നിരവധി വാദങ്ങളും റിപ്പോർട്ടുകളും ഇക്കാര്യത്തിനായി ചൈന ലോകത്തിന് മുന്നിൽ നിരത്തിയതായും അവർ ആരോപിക്കുന്നു.
സാഹചര്യത്തെളിവുകൾ പലതും ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെ ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടർ മൊനാലി പറയുന്നു. RATG-13 വിഭാഗത്തിൽ പെട്ട വൈറസാണ് കോവിഡ് വൈറസെന്ന കാര്യം ചൈന വെളിപ്പെടുത്തിയിരുന്നില്ല. 2012 ൽ ആറ് ഖനിത്തൊഴിലാളികളെ പിടികൂടിയ ന്യുമോണിയയെ കുറിച്ച് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോക്ടർ ഷി സെങ്ലി വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡുമായി ഈ വൈറസിന് ഏതെങ്കിലും വിധത്തിലുള്ള ബന്ധത്തെ കുറിച്ച് അവർ പ്രതിപാദിക്കുന്നത് 2020 നവംബറിലാണ്, കോവിഡ് വ്യാപനം ആരംഭിച്ച് 11/12 മാസങ്ങൾക്ക് ശേഷം മാത്രം.
ഹോഴ്സ്ഷൂ വവ്വാലുകളിൽ(Horseshoe bats) നിന്ന് കോവിഡ് വൈറസ് ഉണ്ടായതായുള്ള വാദം വിശ്വസനീയമാണോയെന്ന് പരിശോധിക്കുന്നതിനിടെയാണ് വുഹാനിൽ ഇത്തരം വവ്വാലുകൾ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ഈയിനം വവ്വാലുകൾ വുഹാനിൽ നിന്ന് 1,500-1,800 കിലോമീറ്റർ അകലെയുള്ള യുനാൻ, ഗാഗ്ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത്രയും അകലെയുള്ള വവ്വാലുകൾ കോവിഡ് വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏതുവിധത്തിൽ ഉറപ്പിക്കാനാവുമെന്ന് ഡോക്ടർ മൊനാലി ചോദിക്കുന്നു. പിന്നീട്, ഈനാംപേച്ചികൾ വൈറസ് വ്യാപനത്തിന്റെ ഇടനിലക്കാരാണെന്ന വാദം ഉയർന്നുവന്നു. വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന് വിശ്വസിപ്പിക്കാൻ 15 ദിവസത്തെ ഇടവേളകളിൽ പുറത്തു വന്നത് നാല് റിപ്പോർട്ടുകളാണ്, എന്നാൽ അവയെല്ലാം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു-അവർ കൂട്ടിച്ചേർത്തു.ചൈനയിലെ വുഹാനിൽ പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോർന്ന് കോവിഡ്-19 ന്റെ ആവിർഭാവത്തിന് കാരണമായതെന്ന ഉറച്ച വാദവുമായി ഇന്ത്യൻ ശാസ്ത്രജ്ഞ ഡോക്ടർ മൊനാലി രഹൽകാർ. കോവിഡ്-19 ന്റെ ഉറവിടത്തെആഗോളതലത്തിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന നിഗമനം അവിശ്വസനീയമാണെന്നും അവർ പറയുന്നു. പുണെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോഎനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയാn ഡോക്ടർ മൊനാലി. സാഹചര്യത്തെളിവുകൾ ചൈനയുടെ ഉത്തരവാദിത്വം ഉറപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച മറച്ചു വെക്കാനുള്ള ശ്രമത്തിൽ അവർ ഏറെക്കുറെ വിജയിച്ചതായും ഡോക്ടർ മൊനാലി പറയുന്നു. അടിസ്ഥാനരഹിതമായ നിരവധി വാദങ്ങളും റിപ്പോർട്ടുകളും ഇക്കാര്യത്തിനായി ചൈന ലോകത്തിന് മുന്നിൽ നിരത്തിയതായും അവർ ആരോപിക്കുന്നു.
സാഹചര്യത്തെളിവുകൾ പലതും ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെ ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടർ മൊനാലി പറയുന്നു. RATG-13 വിഭാഗത്തിൽ പെട്ട വൈറസാണ് കോവിഡ് വൈറസെന്ന കാര്യം ചൈന വെളിപ്പെടുത്തിയിരുന്നില്ല. 2012 ൽ ആറ് ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയയെ കുറിച്ച് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോക്ടർ ഷി സെങ്ലി വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡുമായി ഈ വൈറസിന് ഏതെങ്കിലും വിധത്തിലുള്ള ബന്ധത്തെ കുറിച്ച് അവർ പ്രതിപാദിക്കുന്നത് 2020 നവംബറിലാണ്, കോവിഡ് വ്യാപനം ആരംഭിച്ച് 11/12 മാസങ്ങൾക്ക് ശേഷം മാത്രം.
ഹോഴ്സ്ഷൂ വവ്വാലുകളിൽ(Horseshoe bats) നിന്ന് കോവിഡ് വൈറസ് ഉണ്ടായതായുള്ള വാദം വിശ്വസനീയമാണോയെന്ന് പരിശോധിക്കുന്നതിനിടെയാണ് വുഹാനിൽ ഇത്തരം വവ്വാലുകൾ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ഈയിനം വവ്വാലുകൾ വുഹാനിൽ നിന്ന് 1,500-1,800 കിലോമീറ്റർ അകലെയുള്ള യുനാൻ, ഗാഗ്ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത്രയും അകലെയുള്ള വവ്വാലുകൾ കോവിഡ് വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏതുവിധത്തിൽ ഉറപ്പിക്കാനാവുമെന്ന് ഡോക്ടർ മൊനാലി ചോദിക്കുന്നു. പിന്നീട്, ഈനാംപേച്ചികൾ വൈറസ് വ്യാപനത്തിന്റെ ഇടനിലക്കാരാണെന്ന വാദം ഉയർന്നുവന്നു. വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന് വിശ്വസിപ്പിക്കാൻ 15 ദിവസത്തെ ഇടവേളകളിൽ പുറത്തു വന്നത് നാല് റിപ്പോർട്ടുകളാണ്, എന്നാൽ അവയെല്ലാം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു-അവർ കൂട്ടിച്ചേർത്തു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.