റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍

റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 16-ന​കം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ജൂ​ണ്‍ മാ​സ​ത്തെ കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 28ന് ​അ​വ​സാ​നി​പ്പി​ക്കാ​നും ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ഓ​ണം പ്ര​മാ​ണി​ച്ച് മ​ധു​ര​വും പാ​യ​സക്കൂട്ടും അ​ട​ക്കം 16 ഇ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ കി​റ്റി​ലു​ള്ള​ത്. മ​ധു​ര​ത്തി​നാ​യി മി​ഠാ​യി പൊ​തി​ക്കു പ​ക​രം ക്രീം ​ബി​സ്‌​ക്ക​റ്റ് ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ണ​ച്ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്നു ക​ണ​ക്കാ​ക്കി പ​ട്ടി​ക​യി​ല്‍ നി​ന്നു നീ​ക്കി.
പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, തേ​യി​ല, മു​ള​കു​പൊ​ടി, ഉ​പ്പ്, മ​ഞ്ഞ​ള്‍, ആ​ട്ട, ഉ​പ്പേ​രി, പാ​യ​സം ത​യാ​റാ​ക്കാ​നു​ള്ള സേ​മി​യ/​പാ​ല​ട/​ഉ​ണ​ക്ക​ല​രി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്ന്, ഏ​ല​യ്ക്ക, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ കി​റ്റി​ലു​ണ്ടാ​കും. ഒ​രു കി​റ്റി​ന് 570 രൂ​പ ആ​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്.
മ​ഞ്ഞ കാ​ര്‍​ഡ് (എ​എ​വൈ) 31 മു​ത​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍​ക്ക് (പി​എ​ച്ച്എ​ച്ച്) ഓ​ഗ​സ്റ്റ് നാ​ല് മു​ത​ല്‍ ഏ​ഴ് വ​രെ​യും നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് (എ​ന്‍​പി​എ​സ്) ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ​യും വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് 13 മു​ത​ല്‍ 16 വ​രെ​യു​മാ​ണ് കി​റ്റ് വി​ത​ര​ണം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.