മണപ്പുറം മിസ് ക്വീൻ കേരള 2021 വിജയി മിസ്. ഹരിണി മോഹൻ നായർ.

മണപ്പുറം മിസ് ക്വീൻ കേരള  2021 വിജയി  മിസ്. ഹരിണി മോഹൻ നായർ.

 മണപ്പുറം മിസ് ക്വീൻ കേരള  2021കിരീടം  ഹരിണി മോഹൻ നായർ സ്വന്തമാക്കി. മീനാക്ഷി ഉണ്ണികൃഷ്ണൻ  ഫസ്റ്റ് റണ്ണറപ്പും, മിഷജോസ്  സെക്കന്റ് റണ്ണറപ്പുമായി. കേരളത്തിലെ  സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ്  നടത്തിയ  ഒൻപതാമത്‌  മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യമത്സരത്തിലാണ് ഇവർ ജേതാക്കളായത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്  സംഘടിപ്പിച്ച മിസ് ക്വീൻ കേരള  2021 ന്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡും  ഡിക്യുവുമാണ്. നാച്ച്വറൽസ്, മെഡിമിക്സ് ഡിക്യു ഫേസ് ആൻഡ് ബോഡി സ്‌കിൻ ഫ്രണ്ട്‌ലി സോപ്പ് എന്നിവരാണ്  പവേർഡ് ബൈ പാർട്‌ണേഴ്‌സ്.  കൽപ്പന ഇന്റർനാഷണൽ, സാജ് എർത്ത് റിസോർട്ട്, യുട്ടി വേൾഡ് .അബ്സല്യൂട്ട് ഐ എ എസ് അക്കാഡമി, സണ്ണി പെയിന്റ്സ് ,ഗ്രീൻ മീഡിയ,വീ കെ വീ കാറ്ററേഴ്സ്  ,  ഫാഷൻ കണക്ട്, ലേ  മെറിഡിയൻ കോയമ്പത്തൂർ  എന്നിവരാണ് കോ- പാർട്‌ണേഴ്‌സ്.

മിസ് ക്വീൻ കേരള  വിജയികളെ  മുൻ മിസ് ക്വീൻ കേരള , ചന്ദ്രലേഖ നാഥും  ഫസ്റ്റ് റണ്ണറപ്പിനും  സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബൽ   പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിതും  കിരീടങ്ങൾ  അണിയിച്ചു ആഗസ്ററ് 27  ന് കോയമ്പത്തൂർ ലേ  മെറിഡിയൻ ഹോട്ടലിൽ  നടന്ന മത്സരത്തിൽ കേരളത്തിലെ  16  സുന്ദരിമാരാണ് റാംപിൽ  മാറ്റുരച്ചത്.

സബ് ടൈറ്റിൽ വിജയികൾ

മിസ്സ് കൺജീനിയാലിറ്റി – മീനാക്ഷി ഉണ്ണികൃഷ്ണൻ

മിസ്സ് റാംപ്  വോക്‌              –  സാന്ദ്ര സനു

മിസ്സ് പെർഫെക്റ്റ് ടെൻ  – ഉത്തര അശോകൻ

മിസ്സ് വ്യൂവേഴ്സ് ചോയ്സ്         – പൂർണ്ണിമ പങ്കജ്

മിസ്സ് സോഷ്യൽ മീഡിയ – സാന്ദ്ര സനു                    

മിസ്സ് ഹ്യുമേനസ്               – ആഷിക്കി എസ്  മുഹമ്മദ്

 

ഡിസൈനർ സാരി,  റെഡ്  ഗൗൺ   എന്നിങ്ങനെ രണ്ട്  റൗണ്ടുകളിലായാണ് മത്സരം നടന്നത്.

ഡോ. കുര്യച്ചൻ  ( ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയ്നർ,റോട്ടറി ക്ലബ്  ), അഭിഷിക്ത ഷെട്ടി (മോഡൽ), രേഷ്‌മ നമ്പ്യാർ (അഭിനേത്രി, മോഡൽ  ),ഡോ .ജയശ്രീ ചന്ദ്രമോഹൻ (ഫിറ്റ്നസ് തെറാപ്പിസ്റ്റ്  ) എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. പ്രമുഖർ  അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

അമിതശരീരപ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്രമത്സരങ്ങൾവരെ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു കമ്പനിയാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് .

മിസ് ക്വീൻ കേരള  വിജയികൾക്ക്  പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ്ണ കിരീടമാണ്  അണിയിച്ചത്.

അഭിരാമി മുരളി, ആദിത്യ ബിജു , ആൻ മാറിയ ദേവസ്യ , അപർണ്ണ രാജ്, ആഷിക്കി എസ്  മുഹമ്മദ്, ദേവിപ്രിയ, ഹരിണി മോഹൻ നായർ, മീനാക്ഷി ഉണ്ണികൃഷ്ണൻ, മിഷജോസ്,  നേദ അഷ്‌റഫ്, പൂർണ്ണിമ പങ്കജ്, സാഫല്യ സെബാസ്റ്റ്യൻ, സാന്ദ്ര സനു, സപര്യ നായർ, ശ്രീലക്ഷ്മി, ഉത്തര അശോകൻ എന്നിവരാണ് മണപ്പുറം മിസ് ക്വീൻ കേരള  2021 ലെ മത്സരാർഥികൾ. 

കോവിഡ്  പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്.

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

 

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.