മണപ്പുറം മിസ് തമിഴ്നാട് 2022 & മണപ്പുറം മിസ്സിസ് തമിഴ്‌നാട്‌ 2021 സെപ്‌റ്റംബർ 11 ന് നടക്കുന്നു. ചെന്നൈ ഹിൽട്ടൺ ഹോട്ടലിൽ

മണപ്പുറം മിസ് തമിഴ്നാട് 2022 & മണപ്പുറം മിസ്സിസ് തമിഴ്‌നാട്‌ 2021 സെപ്‌റ്റംബർ 11 ന് നടക്കുന്നു.  ചെന്നൈ ഹിൽട്ടൺ ഹോട്ടലിൽ

പെഗാസസ്‌ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻറെയും റാസ്‌മേറ്റാസ് ഗ്രൂപ്പിൻറെയും സംയുക്തസംരംഭത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മണപ്പുറം മിസ് തമിഴ്നാട് 2022 & മണപ്പുറം മിസ്സിസ് തമിഴ്‌നാട്‌ 2021 എന്നീ സൗന്ദര്യമത്സരങ്ങൾ സെപ്‌റ്റംബർ 11 ന് ചെന്നൈ ഹിൽട്ടൺ ഹോട്ടലിൽ നടക്കും. മണപ്പുറം ഫിനാൻസും ലിമിറ്റഡും ഡിക്യുവുമാണ് ഈ മത്സരങ്ങളുടെ മുഖ്യ പ്രായോജകർ. ഫാഷൻ മേഖലയിലുള്ള പ്രമുഖരാണ് മത്സരത്തിന്റെ വിധിനിർണ്ണയം നടത്തുന്നത്. മിസ് തമിഴ്നാട് മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 17 മത്സരാർത്ഥികളും മിസ്സിസ് തമിഴ്‌നാട്‌ മത്സരത്തിൽ 15 മത്സരാർത്ഥികളും പങ്കെടുക്കും. മത്സരാർഥികൾക്കുള്ള ഗ്രൂമിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. വിജയികൾക്ക് സുവർണ്ണ കിരീടവും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്.

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ നിയമം അനുശാസിക്കുന്ന എല്ലാ പ്രോട്ടോകോളുകളും അനുസരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.