ബീറ്റ്റൂട്ട് വൈൻ

ബീറ്റ്റൂട്ട് വൈൻ

ചേരുവകള്‍

 ബീറ്റ്റൂട്ട്                        –  2 kg

പഞ്ചസാര               –  1 1/4 kg

ഏലയ്ക്ക                 – 12 എണ്ണം

 ഗ്രാമ്പൂ                      –  8 എണ്ണം

 കറുവപ്പട്ട               –  8 എണ്ണം

 ഇഞ്ചി                       –  1കഷണം

 ഗോതമ്പ്                        -1 കപ്പ്

 ഈസ്റ്റ്                        –  2 ടേബിൾസ്പൂൺ

 വെള്ളം                    –  4  ലിറ്റർ

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടിന്റെ തൊലി  കളഞ്ഞു കഴുകി വൃത്തിയാക്കി   ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിൽ  ബീറ്റ് റൂട്ട് നികക്കെ  വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. തണുത്തതിനുശേഷം  ബീറ്റ്റൂട്ട് നല്ലവണ്ണം  ഉടച്ച്  നീര് പിഴിഞ്ഞെടുത്ത്   അരിച്ചെടുക്കുക. ഒരു  ഭരണിയിലോ മൺകലത്തിലോ  മുക്കാൽ ഭാഗം വരെ  പിഴിഞ്ഞെടുത്ത നീര് ഒഴിക്കുക. ഇതിലേക്ക്  ബാക്കി വെള്ളം, പഞ്ചസാര, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി എന്നിവ  ചതച്ചതും ഗോതമ്പും ഈസ്റ്റും ചേർത്ത് നന്നായി ഇളക്കിയ  ശേഷം  നല്ല തുണികൊണ്ട് മൂടി കെട്ടി ഇരുട്ടുമുറിയിലോ അലമാരയിലോ വയ്ക്കുക,  ശേഷം ദിവസവും ഒരു നേരം ഇളക്കി കൊടുക്കണം ഇളക്കുന്ന തവിയിൽ ഒട്ടും ജലാംശം ഉണ്ടാകരുത് എട്ടാം  ദിവസം വൈൻ  എടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ അരിച്ചെടുത്തശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.