ഇറച്ചിപ്പുട്ട്
ചേരുവകൾ
അരിപ്പൊടി – 2 കപ്പ്
തേങ്ങ ചിരകിയത് – മുക്കാൽക്കപ്പ്
മിൻസ് ചെയ്ത ബീഫ്-1 കപ്പ്
സവാള അരിഞ്ഞത്-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
തക്കാളി അരിഞ്ഞത് – 1
മഞ്ഞൾപ്പൊടി- ഒരു നുള്ള്
ഗരം മസാലപ്പൊടി- അര ടീസ്പൂൺ
മുളകുപ്പൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- അര ടീസ്പൂൺ
കുരുമുളകുപ്പൊടി- അര ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – 2 ടീസ്പൂൺ
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള എണ്ണയിൽ നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. സവാള നിറം മാറുമ്പോൾ തക്കാളി ചേർത്ത് ഇളക്കുക. തക്കാളി മൃദുവാകുമ്പോൾ പൊടികൾ ചേർക്കുക. പൊടിയുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് മിൻസ് ചെയ്ത ഇറച്ചി ചേർക്കുക. നന്നായി ഇളക്കി മൂടി വെച്ച് വേവിക്കുക. വെള്ളം മുഴുവൻ വറ്റിക്കഴിഞ്ഞ് മല്ലിയില ചേർത്തിളക്കി മാറ്റിവയ്ക്കുക. അരിപ്പൊടിയിൽ പാകത്തിന് ഉപ്പ്, തേങ്ങാ ചിരകിയത് എന്നിവ ചേർത്തു നനച്ചെടുക്കുക. പുട്ടുകുടത്തിൽ വെള്ളം തിളപ്പിച്ചു പുട്ടുകുറ്റിയിൽ ചില്ലിട്ട് ബീഫ്ക്കൂട്ട് അരിപ്പൊടി ഇവ ഇടവിട്ട് ഇട്ട് ആവിയിൽ വേവിച്ചു എടുക്കുക. രുചികരമായ ഇറച്ചി പുട്ട് തയ്യാർ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona