കവാച് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യന്‍ റെയില്‍വേ

കവാച് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യന്‍ റെയില്‍വേ

 

ഇന്‍ഡ്യന്‍ റെയില്‍വേയ്ക്ക് ഇന്ന് ചരിത്ര ദിനമായിരുന്നു. കവാച് സാങ്കേതിക വിദ്യ റെയില്‍വേ വിജയകരമായി പരീക്ഷിച്ച ദിവസം. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ പാതയില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ യാന്ത്രികമായി ട്രെയിന്‍ നിര്‍ത്തുന്ന തരത്തിലാണ് കവാച് രൂപകല്‍പന ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ഇതിന്റെ പരീക്ഷണവും ഏറെ ശ്രദ്ധേയമായി. സനത്‌നഗര്‍-ശങ്കര്‍പള്ളി സെക്ഷനിലാണ് പരീക്ഷണം നടന്നത്.

രണ്ട് ട്രെയിനുകള്‍ മുഖാമുഖം ഓടിച്ചു, ഒന്നില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും മറ്റൊരു ട്രെയിനില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കയറിയ ട്രെയിന്‍ മുന്നില്‍ നിന്ന് വരുന്ന ട്രെയിനിന് 380 മീറ്റര്‍ മുൻപ് നിര്‍ത്തി. കവച സാങ്കേതികവിദ്യ കാരണം ട്രെയിനില്‍ ബ്രേക് ഓടോമാറ്റികായി പ്രയോഗിച്ചു. ലോകോപൈലറ്റിന്റെ ക്യാബിനില്‍ റെയില്‍വേ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും നില്‍ക്കുന്ന വീഡിയോ റെയില്‍വേ മന്ത്രി പങ്കുവെച്ചിട്ടുണ്ട്. റിയര്‍ എന്‍ഡ് കൊളിഷന്‍ ടെസ്റ്റ് വിജയിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് റെയില്‍വേ മന്ത്രാലയം ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമേറ്റഡ് ട്രെയിന്‍ കൂട്ടിയിടി സംരക്ഷണ സംവിധാനമായി റെയില്‍വേ ‘കവാച്’ ഉപയോഗിക്കുന്നു. പൂജ്യം അപകടങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ റെയില്‍വേയെ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഈ ഡിജിറ്റല്‍ സംവിധാനം മൂലം റെഡ് സിഗ്നല്‍ അവഗണിച്ചതോ മറ്റെന്തെങ്കിലും തകരാര്‍ പോലെയുള്ള മനുഷ്യ പിഴവുകളോ കാരണം ട്രെയിന് നിര്‍ത്തേണ്ട ഘട്ടത്തില്‍ ഓടോമാറ്റികായി നിര്‍ത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷീല്‍ഡ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 50 ലക്ഷം രൂപ വരുമെന്നും ആഗോളതലത്തില്‍ ഇത്തരമൊരു സുരക്ഷാ സംവിധാനത്തിന് കിലോമീറ്ററിന് രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്നും അധികൃതര്‍ അറിയിച്ചു. യര്‍ന്ന ഫ്രീക്വന്‍സി റേഡിയോ ആശയവിനിമയമാണ് ‘കവാച്’ സംവിധാനത്തില്‍ ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, കവചം SIL-4 (സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ലെവല്‍ നാല്) ന് യോജിക്കുന്നു, ഇത് ഏത് സുരക്ഷാ സംവിധാനത്തിന്റെയും ഏറ്റവും ഉയര്‍ന്ന തലമാണ്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ തൊട്ടടുത്ത പാളങ്ങളില്‍ നില്‍ക്കുന്ന ട്രെയിനിന്റെ സുരക്ഷയ്ക്കായി അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തും.

 

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.