ഭൂതല ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം

ഭൂതല ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം

ഭൂതല ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപില്‍ ഡിആര്‍ഡിഒ ആണ് മിസൈല്‍ പരീക്ഷണം നടത്തിയത്. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയുടെയും മറ്റു പ്രതിരോധ ഉദ്യോഗസ്ഥരുടെയും സാന്നിധ്യമുണ്ടായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം എയര്‍ ചീഫ് മാര്‍ഷല്‍ വിലയിരുത്തുന്നതിനിടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. മിസൈല്‍ ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി പ്രതിരോധവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്തിടെ വ്യോമസേന യൂണിറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്ഥാനിലാണ് മിസൈല്‍ പതിച്ചത്. സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ് മിസൈല്‍. കരയില്‍ നിന്നും യുദ്ധവിമാനത്തില്‍ നിന്നും ഒരേ പോലെ തൊടുക്കാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.