സിനിമ സീരിയല്‍ താരമായ സോണിയയ്ക്ക് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചു
സിനിമ സീരിയല്‍ താരം സോണിയയ്ക്ക് ജീവിതത്തില്‍ ഇനി പുതിയ വേഷം. കാര്യവട്ടം ക്യാമ്പസിലെ എല്‍.എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് യോഗ്യത പരീക്ഷ പാസായി മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്. ടെലിവിഷന്‍ അവതാരകയായി എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും സജീവമായിരുന്നു. കുഞ്ഞാലി മരയ്ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം തുടങ്ങിയ അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനായ ഭര്‍ത്താവ് ബിനോയ് ഷാനൂര്‍ കോണ്‍ഗ്രസ് നേതാവാണ്. ബിനോയ്-സോണിയ ദമ്പതികള്‍ക്ക് ഒരു മകളാണ് അല്‍ ഷെയ്ഖ പര്വീന്. അമ്മയെപ്പോലെതന്നെ മകളും അഭിനയ രംഗത്ത് എത്തിയിട്ടുണ്ട്. അമ്മ, ആര്‍ദ്രം, ബാലാമണി എന്നീ സീരിയലുകളില്‍ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona