ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിൻറെ പുതിയ കപ്പൽ ‘ഊര്‍ജ്ജ പ്രവാഹ’ കൊച്ചിയിലെത്തി

ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിൻറെ പുതിയ കപ്പൽ ‘ഊര്‍ജ്ജ പ്രവാഹ’ കൊച്ചിയിലെത്തി

ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന് പുതിയൊരു കപ്പല്‍ കൂടി. ഗുജറാത്തിലെ ബറൂചിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിന്ന് കടലിലിറക്കിയ ‘ഊര്‍ജ്ജ പ്രവാഹ’ എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പല്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തി.
2017 മുതല്‍ കൊച്ചിയിലുള്ള മറ്റൊരു ഓക്സിലറി ബാര്‍ജായ ഊര്‍ജ്ജശ്രോതയ്ക്ക് പുറമേ ഊര്‍ജ്ജ പ്രവാഹയും കോസ്റ്റ് ഗാര്‍ഡ് ജില്ലാ ആസ്ഥാനം-4 (കേരളം, മാഹി) ന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇസെഡ്, ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമുദ്ര പ്രവര്‍ത്തന മേഖലകളിലെ വിദൂര പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സേവനങ്ങളും വസ്തുക്കളും ഊര്‍ജ്ജ പ്രവാഹ എത്തിച്ചുനല്‍കും. കപ്പല്‍ ഇന്ധനം, വ്യോമയാന ഇന്ധനം, ശുദ്ധജലം എന്നിവ കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇതിന് 36 മീറ്റര്‍ നീളമുണ്ട്. ഊര്‍ജ്ജപ്രവാഹയുടെ വരവ് ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കടലിലെ പ്രവര്‍ത്തന ശേഷിയെ കൂടുതല്‍ മികച്ചതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ജെട്ടിയില്‍ വന്‍ സ്വീകരണമാണ് ഊര്‍ജ്ജ പ്രവാഹയ്ക്ക് നല്‍കിയത്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.