കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ടോപ്പ് ബസ്സുകളുടെ സര്‍വ്വീസ് ഇന്ന് മുതല്‍
കെഎസ്ആര്‍ടിസി ഇന്ന് മുതല്‍ ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ടോപ്പ് ബസ്സുകളുടെ സര്‍വ്വീസ് ആരംഭിക്കും. ടൂറിസ്റ്റുകള്ക്കായിട്ടാണ് ഈ സര്‍വ്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നഗരം ചുറ്റിക്കാണാനുള്ള സൗകര്യമാണ് ഒരുക്കിയിക്കുന്നത്.വിനോദസഞ്ചാരത്തിന്റെ വിദേശമോഡലാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരത്തൊരുക്കുന്നത് . മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ്സില്‍ നഗരം ചുറ്റിക്കാണാനുള്ള സൗകര്യമാണ് ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് ആണ് സഞ്ചാരികള്‍ക്കായി ഈ സൗകര്യം ഒരുക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, വെള്ളയമ്പലം, ലുലുമാള്‍, കോവളം എന്നീ റൂട്ടുകളിലാണ് ബസ്സ് സര്‍വ്വീസ് നടത്തുന്നത്.
വൈകുന്നേരം അഞ്ച് മുതല്‍ 10 വരെ നീണ്ടു നില്ക്കുന്ന നൈറ്റ് സിറ്റി റൈഡും, രാവിലെ ഒന്‍പത് മുതല്‍ നാല് വരെ നീണ്ടു നില്ക്കുന്ന ഡേ സിറ്റി റൈഡുമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത് . 250 രൂപയാണ് രണ്ട് സര്‍വ്വീസിലും ടിക്കറ്റ് നിരക്ക്. 200 രൂപയ്ക്ക് ടിക്കറ്റ് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ലഭിക്കും. വെല്‍ക്കം ഡ്രിങ്ക്സും, സ്നാക്ക്സും യാത്രക്കാര്‍ക്ക് ബസ്സിലുണ്ടാകും. പ്രത്യേക ഓഫറുകള്‍ ഡേ ആന്‍ഡ് നൈറ്റ് നൈറ്റ് ഒരുമിച്ച് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഉണ്ടാകും. ഇന്ന് വൈകിട്ട് കിഴക്കേകോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആദ്യ ബസ്സ് സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona