കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു

കോഴിക്കോട് ജില്ലയിലെ പുതിയാപ്പയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ഒരാളില്‍ രോഗം സ്ഥിരീകരിച്ചത്. പുതിയാപ്പയിലെ എരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 16നാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഛര്‍ദ്ദിയും പനിയും വിട്ടുമാറാതെ വന്നതോടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ കുട്ടി ഇപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. മറ്റൊരു കുട്ടിയ്ക്ക് കൂടി രോഗമുള്ളതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ടെങ്കിലും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രോഗവ്യാപനമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.