ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതുകാരണം നാളെ മുതല്‍ മേയ് ഒന്നു വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം
തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്കിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ മേയ് ഒന്നു വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം. മൂന്നെണ്ണം ഭാഗികമായും നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും. അഞ്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിടും.എറണാകുളം-ഷൊര്‍ണൂര്‍ മെമു (18, 20, 22, 25). എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂർ -കോട്ടയം പാസഞ്ചര്‍ (22, 23, 25, 29, മേയ് ഒന്ന്) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 18നും, 20നും വൈകുന്നേരം 3.50ന്. കന്യാകുമാരി-ബംഗളൂരു ഐലന്‍ഡ് 18, 20 തീയതികളില്‍ ഉച്ചയ്ക്ക് 12.10ന്. എറണാകുളം-പൂനെ പൂര്‍ണ എക്സ്പ്രസ് 18ന് രാത്രി 8.50ന്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി 18, 20 തീയതികളില്‍ വൈകിട്ട് 4.30ന്. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് 20ന് വൈകിട്ട് 4.40ന്. എറണാകുളം-ഓഖ എക്സ്പ്രസ് 22, 29 തീയതികളില്‍ രാത്രി 11.25ന്. കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് 22, 23, 25, 29 തീയതികളില്‍ വൈകിട്ട് 6.15ന്. കന്യാകുമാരി -ഹിമസാഗര്‍ എക്സ്പ്രസ് 22, 29 തീയതികളില്‍ വൈകിട്ട് 3.45ന്. കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്സ്പ്രസ് 23ന് വൈകിട്ട് 6.45ന്. തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് 23ന് വൈകിട്ട് 5.55ന്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി 24, 26 തീയതികളില്‍ രാവിലെ 6.30ന്. ചെന്നൈ-തിരുവനന്തപുരം ഡെയ്ലി സൂപ്പര്‍ ഫാസ്റ്റ് 23, 26 തീയതികളില്‍ വൈകിട്ട് 4.50ന്. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് 23, 26 തീയതികളില്‍ വൈകിട്ട് 7.25ന്. ഹസ്രത്ത്-നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്സ്പ്രസ് 22ന് രാവിലെ 7.10ന്. തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസ് 25ന് വൈകിട്ട് 6.45ന്. എറണാകുളം-പൂനെ എക്സ്പ്രസ് 26ന് രാവിലെ 6.15ന്. എറണാകുളം-അജ്മീര്‍ മരുസാഗര്‍ മേയ് ഒന്നിന് രാത്രി 11.25ന്. കൊച്ചുവേളി-മൈസൂരു ഡെയ്ലി എക്സ്പ്രസ് മേയ് ഒന്നിന് വൈകിട്ട് 5.45ന്. എറണാകുളം-ലോകമാന്യ തിലക് തുരന്തോ മേയ് ഒന്നിന് രാത്രി 9.30ന് എന്നീ ട്രെയിനുകൾ പുറപ്പെടുന്ന സമയം വൈകും.
കൊച്ചുവേളി-ശ്രീഗംഗാംഗാനഗര് വീക്ക്ലി എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ ഡെയ്ലി സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ് (30ന്). നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ ഡെയ്ലി സൂപ്പര്‍ഫാസ്റ്റ് (മേയ് ഒന്ന്) എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (22, 25, 30, മേയ് ഒന്ന് തീയതികളില്‍ ആലുവ വരെ മാത്രം സര്‍വീസ്, 23, 29 തീയതികളില്‍ എറണാകുളം ടൗണിലും സര്‍വീസ് അവസാനിപ്പിക്കും). ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (23നും 25നും എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും). 24ന് ടാറ്റ നഗര്‍ എറണാകുളം ദ്വൈവാര എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona