തിരിച്ചടികളെ ചവിട്ടുപടികളാക്കി വിജയം കൈവരിച്ച അതുല്യപ്രതിഭ ; ഡോ . അജിത് രവി

തിരിച്ചടികളെ ചവിട്ടുപടികളാക്കി വിജയം കൈവരിച്ച അതുല്യപ്രതിഭ ;  ഡോ . അജിത് രവി

പോരാട്ടം കൂടാതെ ഉന്നതിയിലെത്താൻ കഴിഞ്ഞ ഒരാൾ പോലും ഈ ഭൂമിയിലില്ല. പുറമേ നിന്ന് നോക്കുന്നവർക്ക്  ഇതൊരു സുഗമമായ യാത്രയാണെന്ന് തോന്നുമെങ്കിലും, വിജയിച്ച ഏതെങ്കിലും വ്യക്തിയുമായി അടുത്ത് ഇടപഴകുകയാണെങ്കിൽ, അസൂയാവഹമായ നേട്ടത്തിലേക്കുള്ള വഴിയിലെ നിരവധി തടസ്സങ്ങളെയും തിരിച്ചടികളെയും കുറിച്ച് മനസിലാക്കാൻ സാധിക്കും.

ഡോ അജിത് രവിയുടെ ജീവിതവും ഇതിനപവാദമല്ല. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനായി അദ്ദേഹം ഇപ്പോൾ വീണ്ടും ചുമതലയേൽക്കുന്നു, അന്താരാഷ്ട്ര  സൗന്ദര്യമത്സരങ്ങൾ വരെ വിജയകരമായി സംഘടിപ്പിച്ച അജിത് രവിക്ക്  അഞ്ച് വർഷത്തേക്ക് തന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു, ഈ കാലയളവിൽ കമ്പനിയുടെ ചുമതലകൾ ഭാര്യ ജെബിത അജിതിന് അദ്ദേഹം  കൈമാറി.

ഡോ അജിത് രവിയുടെ  വിജയത്തിന്റെ കഥയ്ക്ക് രക്തത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പുരസമാണുള്ളത്.

റോഡപകടത്തിന്റെ രൂപത്തിലുള്ള ഒരു ദുരന്തം അദ്ദേഹത്തിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച 2001-ലേക്ക് നമുക്ക് മടങ്ങാം. ആ ദാരുണമായ അപകടത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരിയും ഭർത്താവും  മരിക്കുമ്പോൾ അജിത്തിന് കഷ്ടിച്ച് 23 വയസ്സായിരുന്നു. അന്ന് അദ്ദേഹം  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ എയർപോർട്ട് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു, മാസം 3000 രൂപ മാത്രമായിരുന്നു  ശമ്പളം. ഈ ദാരുണമായ സംഭവത്തിൽ  താങ്ങാനാകാത്ത ആശുപത്രി ചെലവ് കാരണം അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. തന്റെ സഹോദരിയുടെ മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള അധിക ചുമതലകൂടി  അദ്ദേഹത്തിൻറെ ചുമലിലായിരുന്നു, ആ ചുമതല അദ്ദേഹം ശാഠ്യത്തോടെ സ്വീകരിച്ചു.

 

എന്നാൽ, അജിത്തിന്റെ തുച്ഛമായ വരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ പോറ്റാൻ പര്യാപ്തമായിരുന്നില്ല. തൻറെ ഇഷ്ടമേഖലയായ  ഫാഷന്റെയും വിനോദത്തിന്റെയും ലോകത്തേക്ക് വളരെയധികം ധൈര്യത്തോടെയും സ്ഥിരോത്സാഹത്തോടെയും പ്രവേശിക്കാൻ അദ്ദേഹം തീരുമാനിച്ചു. അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനായിരുന്നു അജിത്. അമിതാബച്ചന്റെ കമ്പനി  ബാംഗ്ലൂരിൽ നടത്തിയ  മിസ് വേൾഡ് മത്സരത്തിലെ   മിസ്റ്റർ ബച്ചന്റെ സംഘാടനമികവ് അജിത്തിനെ  അമ്പരപ്പിക്കുകയും മതിപ്പുളവാക്കുകയും ചെയ്തു. 1996 – ൽ അജിത്തിന്റെ പ്രിയപ്പെട്ട നടൻ ലോകപ്രശസ്ത മത്സരത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ, അത് അദ്ദേഹത്തിന് ശരിക്കും പ്രചോദനമായ നിമിഷമായിരുന്നു. എന്നാൽ ഈ ഒരൊറ്റ സംഭവത്തിന്റെ ഫലമായി ബച്ചനും അദ്ദേഹത്തിന്റെ സ്ഥാപനമായ എബിസിഎല്ലിനും നേരിടേണ്ടി വന്ന വൻസാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അജിത് അറിഞ്ഞത് വളരെ വൈകിയാണ്. എന്നിരുന്നാലും, അതൊന്നും  അദ്ദേഹത്തിന്റെ ആവേശം കെടുത്തിയില്ല, മാത്രമല്ല ശക്തനായ അമിതാഭ് ബച്ചന് പോലും കീഴടക്കാൻ കഴിയാത്ത ഫാഷൻ ലോകത്തേക്ക് ചുവടുവെക്കാൻ അദ്ദേഹം ധൈര്യത്തോടെ മുന്നോട്ട് പോയി.

 

2001-ൽ, ഡോ. അജിത് സ്വന്തം ഇവന്റ് പ്രൊഡക്ഷൻ കമ്പനിയായ പെഗാസസ് ആരംഭിക്കുകയും  കമ്പനിയുടെ സ്ഥാപക ചെയർമാനായി , തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയായിരുന്നു. പിന്നെ ബാക്കിയുള്ളത് ചരിത്രമാണ്.

ഇന്ന്, മിസ് തമിഴ്‌നാട്, മിസ് ക്വീൻ കേരള, മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസിസ് തമിഴ്‌നാട്, മിസിസ് കേരള ഗ്ലോബൽ, മിസിസ് കർണാടക, മിസിസ് ആന്ധ്ര, മിസിസ് തെലങ്കാന, എന്നിവയുൾപ്പെടെ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വിലപിടിപ്പുള്ള സൗന്ദര്യമത്സരങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ കമ്പനിയുടെ സ്വന്തമാണ് . മിസ് സൗത്ത്  ഇന്ത്യയും മിസിസ് ഇന്ത്യ ഗ്ലോബലും കൂടാതെ  അഭിമാനകരമായ അന്താരാഷ്ട്ര മത്സരങ്ങളായ മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ എന്നിവയുടെ സൂത്രധാരൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ സൗന്ദര്യമത്സരങ്ങളും ലോകമെമ്പാടും അറിയപ്പെടുന്നവയാണ്, അവ സംഘടിപ്പിക്കുന്നത് 2001-ൽ അദ്ദേഹം ആരംഭിച്ച പെഗാസസ് ഇവന്റ് പ്രൊഡക്ഷൻ കമ്പനിയാണ്.

2018-ൽ നടന്ന മിസ് ഗ്ലാം വേൾഡ് മത്സരത്തിലൂടെ 40 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളും മിടുക്കികളുമായ  സ്ത്രീകളെ ആദരിക്കുന്ന  ഒരു ആഗോള സൗന്ദര്യമത്സരം കേരളത്തിൽ സംഘടിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ലക്ഷ്യം. അജിത് ഒരു പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴെല്ലാം, ആ പരിപാടി ക്രിയാത്മകമായും സാമ്പത്തികമായും വലിയ വിജയമാണെന്ന് അദ്ദേഹം എപ്പോഴും ഉറപ്പാക്കുന്നു വെന്നതാണ് പ്രധാന ഹൈലൈറ്റ്.

 

സൗന്ദര്യമത്സരങ്ങൾ കൂടാതെ, ഫിലിം മീഡിയ ബിസിനസ് (എഫ്എംബി) അവാർഡുകൾ, സിനിമ , മാധ്യമ, ബിസിനസ്സ് മേഖലകളിലെ വിജയികളെ ആദരിക്കൽ, പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങളെ  ആദരിക്കുന്ന എംബിഎ അവാർഡ് തുടങ്ങിയ വിവിധ അവാർഡ് ഷോകളുടെ സൂത്രധാരനും അജിത്തായിരുന്നു. 2000 കോടി രൂപയും അതിലധികവും ആസ്തിയുള്ള, സമൂഹിക പ്രതിബദ്ധതയുള്ള ബിസിനസ്സുകാരാണ് ഈ അവാർഡിനർഹരാകുന്നത് . ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം (എഫ്‌ഐസിഎഫ്) എന്ന പേരിൽ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും ഒരു ക്ലബ്ബും അജിത് രൂപീകരിച്ചിട്ടുണ്ട്. എം‌ബി‌എ അവാർഡ് ജേതാക്കൾ ഈ അഭിമാനകരമായ ഫോറത്തിലെ അംഗത്വത്തിന് സ്വയമേവ യോഗ്യരാകും. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറിനോട് അജിത് എപ്പോഴും കടപ്പെട്ടിരിക്കുന്നു, ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ തന്നെ എപ്പോഴും പിന്തുണച്ച അദ്ദേഹത്തിന്റെ  പേരിൽ VPN IBE അവാർഡ് എന്ന ഒരു അവാർഡ് രൂപീകരിച്ചിട്ടുണ്ട്. വ്യത്യസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇന്റർനാഷണൽ ഫാഷൻ ഫെസ്റ്റ് (IFF) ആണ് അദ്ദേഹത്തിന്റെ മറ്റൊരു സംരംഭം. പിന്നെ സിനിമ, ടെലിവിഷൻ, മാധ്യമം എന്നിവയിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തി എല്ലാ വർഷവും നടത്തപ്പെടുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റും  (CCT) സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം സിനിമാ നിർമ്മാണത്തിലേക്കും അദ്ദേഹം ചുവടുവച്ചു. അദ്ദേഹം ആദ്യം നിർമ്മിച്ചത്  ‘രാവ്’ എന്ന മലയാളം ചിത്രമാണ്, അത് ‘തോട്ടാൽ വിടാതെ’ എന്ന പേരിൽ തമിഴിലും പുറത്തിറങ്ങി. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ അദ്ദേഹത്തിന്റെ അടുത്ത സംരംഭമായ  ‘ഓഗസ്റ്റ് 27’ എന്ന ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ  ജോലികൾ പുരോഗമിക്കുന്നു.   അജിത്തിന്റെ സംഗീതത്തോടുള്ള ഇഷ്ടമാണ് ‘മിന്നലൈ’ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡിന്റെ പിറവിയുടെ കാരണം. യുണിക് ടൈംസ്, ന്യൂസ് പോർട്ടലുകൾ, യൂട്യൂബ് ചാനലുകൾ എന്നിവയിലൂടെ  മാധ്യമ വ്യവസായത്തിൽ അദ്ദേഹത്തിൻറെ കാര്യമായ സാന്നിധ്യമുണ്ട്. യൂറോപ്പ് ടൈംസ്,  ടൈംസ് ന്യൂ എന്നിവയും  യഥാക്രമം യൂറോപ്യൻ, അമേരിക്കൻ നാടുകളിൽ  ജനപ്രിയമാണ്.

DQUE എന്ന ബ്രാൻഡിൽ എഫ്എംസിജി ഉൽപ്പന്നങ്ങളുടെ  വിപണനത്തിലേക്ക് തന്റെ സാന്നിധ്യം ഉറപ്പിച്ച്  അജിത് എല്ലാവരെയും അമ്പരപ്പിച്ചു. DQUE വാച്ചുകൾ, മാസ്കുകൾ, സാനിറ്റൈസർ, സോപ്പ്, ഹാൻഡ് വാഷ്, ടി-ഷർട്ടുകൾ എന്നിവ ഇതിനകം വിപണിയിലുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി വൈവിധ്യമാർന്ന മേഖലകളിൽ ഇടപെടുകയും തന്റെ നിലനിൽപ്പ് ശക്തി തെളിയിക്കുകയും ചെയ്ത മറ്റൊരു സംരംഭകനെ കണ്ടെത്തുന്നത് തീർച്ചയായും അപൂർവ്വമാണ്. എന്നാൽ വിജയമുള്ളിടത്ത് അസൂയ കൂടെപ്പിറപ്പാണല്ലോ.  അജിത്തിന്റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്.

2017 ൽ സിയാലിലെ ഉദ്യോഗസ്ഥനായ ബാബുവിന്റെ വിടവാങ്ങൽ പാർട്ടിയിൽ യൂണിയൻ പ്രതിനിധി എന്ന നിലയിൽ അജിത് കുറച്ച് വാക്കുകൾ സംസാരിച്ചു. മുൻ സിയാൽ എം ഡി, വി.ജെ.കുര്യൻ തന്റെ ഗുഡ്‌ബുക്കിൽ ഇടംപിടിച്ച ജീവനക്കാരെയും തന്റെ കൊള്ളരുതായ്മകളെ പിന്തുണച്ചവരുടെയും സേവനം നീട്ടിയെന്നും അജിത് ചൂണ്ടിക്കാട്ടി. പിന്നീട് കുര്യനുമായുള്ള വ്യക്തിപരമായ സംഭാഷണത്തിനിടെ വിജെ കുര്യന്റെ ചില അഴിമതികളെക്കുറിച്ച് അജിത് സംസാരിച്ചു. ഇത് വ്യക്തമായും അജിത്തിന്റെ ജീവിതത്തിൽ ഒരു കറുത്ത അദ്ധ്യായം ആരംഭിക്കുകയും  അനിഷ്ടസംഭവങ്ങളുടെ ഒരു ശൃംഖല തന്നെ നേരിടേണ്ടതായും വന്നു.

വിജെ കുര്യനുമായുള്ള വ്യക്തിപരമായ സംഭാഷണത്തിനിടെ, തന്റെ സ്വപ്ന പദ്ധതിയായ ‘100 ലൈഫ് ചലഞ്ച്’   പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അത് പൂർത്തിയായാൽ വിമാനത്താവളത്തിലെ ജോലിയിൽ നിന്ന് രാജിവെക്കുമെന്നും അജിത് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് ചെവിക്കൊള്ളാതെ വിജെ കുര്യൻ അജിത്തിനെ ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് തരംതാഴ്ത്തുകയും ഒടുവിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സിയാലിലെ ജീവനക്കാരനായിരിക്കെ തന്റെ സ്വപ്ന പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു അജിത്തിന്റെ ആഗ്രഹം എന്നാൽ അജിത്തിന്റെ ഈ ആഗ്രഹം കുര്യൻ വെട്ടിലാക്കി. വി ജെ കുര്യൻ ഈ ആഗ്രഹത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും തന്റെ നിശ്ചയദാർഢ്യം കൈമുതലാക്കി അജിത് മുന്നോട്ട്പോകുക തന്നെ ചെയ്തു. തനിക്ക് നീതി ലഭിക്കാനുള്ള നിയമപോരാട്ടത്തിലാണ്  അജിത്തിപ്പോൾ.

 

സിയാലിലെ ജീവനക്കാരനായിരിക്കെ അജിത്തിന് സ്വന്തമായി കമ്പനിയുണ്ടെന്ന് കാണിച്ചാണ് മേൽപ്പറഞ്ഞ ശിക്ഷകൾ നൽകിയത്. അജിത്തിന്റെ സഹോദരിയുടെയും അളിയന്റെയും അപ്രതീക്ഷിതമായ അപകടത്തെത്തുടർന്ന്, അജിത്തിന് തന്റെ ചെലവുകൾ കൈകാര്യം ചെയ്യാൻ ഒരു ബിസിനസ്സ് ആരംഭിക്കേണ്ടിവന്നു. അന്നത്തെ സിയാൽ എംഡി ശ്രീറാം ഭരതിന്റെ (2007) അനുമതി വാങ്ങിയ ശേഷമാണ് അദ്ദേഹം ഇത് ചെയ്തത്, അനുവദിച്ച അനുമതിയുടെ രേഖ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് എച്ച്ആർ വകുപ്പ് മേധാവിയും അംഗീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ രേഖകൾ  കാണാതായി. ഇത് ദുരൂഹമാണ്. താൻ അജിത്തിന് അനുമതി നൽകിയതായി ശ്രീറാം ഭരത് മെയിലിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രസ്തുത തെളിവുകൾ പരിഗണിക്കാതെ, വി ജെ കുര്യൻ തന്റെ പരിധിയില്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് പിരിച്ചുവിടലുമായി മുന്നോട്ട് പോയി.

തന്റെ കഴിവിനോടും ജോലിയോടും സത്യസന്ധനും വിശ്വസ്തനുമായത് അജിത്തിന്റെ ഒരേയൊരു തെറ്റായിരുന്നു, പക്ഷേ അവന്റെ ജീവിതം നരകമായി മാറി. നിരവധി തവണ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, കള്ളക്കേസ് ചുമത്തി. എയർപോർട്ട് ഡയറക്ടർ എസികെ നായരാണ് കള്ളക്കേസ്സ്  കൊടുത്തത്  . സോൺ എ പാസ് നിരസിച്ചതിനെ തുടർന്ന് അജിത് എസികെ നായരെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. എൻട്രി പാസിനെക്കുറിച്ചുള്ള ഒരു ചെറിയ ഫോൺ സംഭാഷണമായിരുന്നു ഇത്, എന്നാൽ കോളിനിടെ അജിത് തന്നെ ഭീഷണിപ്പെടുത്തിയതായി എസികെ നായർ ആരോപിച്ചു. അജിത്തിനെതിരേ വ്യാജഭീഷണി കേസ്സുകൊടുക്കുകയായിരുന്നു  ഇത് ക്രമേണ അജിത്തിന്റെ സൽപ്പേരിന് മങ്ങലേൽക്കുന്ന രീതിയിലേക്ക് മാറിയിരുന്നു.. സൂപ്രണ്ട് തസ്തികയിൽ നിന്ന് താഴ്ന്ന തസ്തികയിലേക്ക് തരംതാഴ്ത്തപ്പെട്ടത് അജിത്തിന്റെ മാനസികാരോഗ്യത്തെ സാരമായി  ബാധിച്ചു. അദ്ദേഹത്തിന്  ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി ഒരു വൃത്തിഹീനമായ  ക്യാബിൻ നൽകി, അത് മറ്റുള്ളവരുടെ മുന്നിൽ  അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ മാന്യതയും  അന്തസ്സും തകർത്തു. മുതിർന്ന അധികാരികളുടെ ഇത്തരത്തിലുള്ള തുടർച്ചയായ ഉപദ്രവങ്ങൾ, പ്രധാനമായും വി ജെ കുര്യൻ, എസികെ നായർ എന്നിവർ അജിത്തിനെ മാനസികമായി ഉപദ്രവിച്ചു, ഇത് ക്രമേണ അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിച്ചു. ഇത്രയൊക്കെ നേരിടേണ്ടിവന്നിട്ടും  അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടില്ല, മറിച്ച് വിശ്വസ്തനായ ഒരു ജീവനക്കാരനെന്ന നിലയിൽ ഏൽപ്പിച്ച എല്ലാ ചുമതലകളും നിറവേറ്റി, അജിത് പറയുന്നു. സിയാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും അജിത് സിയാലിന്റെ ചടങ്ങുകളും പരിപാടികളും ചുരുങ്ങിയ ചെലവിൽ സംഘടിപ്പിക്കാറുണ്ടായിരുന്നു, അജിത്തിന്റെ ഉടമസ്ഥതയിലുള്ള മാസികയും വിമാനത്താവളത്തിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ വിജെ കുര്യൻ നടത്തിയ അഴിമതിയെക്കുറിച്ചുള്ള സംഭാഷണത്തിന് ശേഷം അജിത് ചെയ്ത എല്ലാ ചെയ്തികളും ചവറ്റുകുട്ടയിൽ ഇടുകയും സിയാലിൽ പ്രദർശിപ്പിച്ചിരുന്ന മാസിക പോലും പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

പക്ഷേ ഇതിനൊന്നും അജിത്തിന്റെ ഉള്ളിലെ തീ കെടുത്താനായില്ല. 2018-ഓടെ, അദ്ദേഹം തന്റെ ബിസിനസിന്റെ ഉത്തരവാദിത്തങ്ങൾ തന്റെ ഏറ്റവും വലിയ പിന്തുണക്കാരിയും  നട്ടെല്ലുമുള്ള ഭാര്യ ശ്രീമതി ജെബിത അജിത്തിന് കൈമാറി. എന്നാൽ അജിത്തിനെ ബുദ്ധിമുട്ടിക്കാൻ മാനേജ്‌മെന്റ് വീണ്ടും എന്തെങ്കിലും ഒഴിവ് കഴിവുകൾ  തേടുകയായിരുന്നു. 2020-ൽ അജിത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപത്തിലാണ് അടുത്ത ശിക്ഷണനടപടി  വന്നത്, അജിത്   മൂന്ന് സൗന്ദര്യമത്സരങ്ങൾ വിറ്റഴിക്കുന്നതിനെക്കുറിച്ച് ആ പോസ്റ്റിൽ പരാമർശിച്ചിരുന്നു . മഹാമാരി  നാശം വിതച്ച സമയത്ത് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ പകുതി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ലക്ഷ്യം. സിയാലിലെ ജീവനക്കാരനായിരിക്കെ അജിത് ഇപ്പോഴും ബിസിനസ്സ് ചെയ്യുന്നുണ്ടെന്നും ബിസിനസ് കൈകാര്യം ചെയ്തത് ഭാര്യയാണെങ്കിലും അജിത്തിനെ എന്നെന്നേക്കുമായി  മാനേജ്‌മെന്റ്  പിരിച്ചുവിടുകയായിരുന്നുവെന്നുംഅജിത് ഓർക്കുന്നു. ലോകമാകമാനം കഷ്ടപ്പെടുമ്പോൾ സ്വന്തം അധ്വാനത്തിൽ നിന്ന് രാജ്യത്തിന് സംഭാവന ചെയ്യുന്ന മഹാമനസക്ത എങ്ങനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിനുള്ള കാരണമാകുന്നത് ?

 അസൂയയും അഹങ്കാരവും അജിത് തന്റെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതുമാണ് വി ജെ കുര്യന് അജിത്തിനോട് പകയുണ്ടാക്കാൻ കാരണം. അജിത്തിന്റെ വിശ്വസ്തതയും ആത്മാർത്ഥതയും അദ്ദേഹത്തിന്റെ കരിയറിന് തടസ്സമായിയെന്നത് വ്യക്തമായ വിരോധാഭാസമാണ്, പക്ഷേ അജിത്തിന്റെ ജീവിതം അതാണ് അദ്ദേഹത്തെ  ബോധ്യപ്പെടുത്തിയത്. എന്നിരുന്നാലും, അജിത് തന്റെ സാമൂഹിക പ്രവർത്തനങ്ങളും തുറന്നുപറയുന്ന സ്വഭാവവും തുടർന്നുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) എന്ന പദം പലർക്കും അറിയാം, എന്നാൽ വ്യക്തിഗത സോഷ്യൽ റെസ്‌പോൺസിബിലിറ്റി (ഐ‌എസ്‌ആർ) എന്ന പദം ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. ദരിദ്രരെയും സമൂഹത്തെ മൊത്തത്തിൽ സഹായിക്കാൻ തങ്ങളുടെ പങ്ക് നിർവ്വഹിക്കാൻ എല്ലാവർക്കും കടമയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പെഗാസസ് ട്രസ്റ്റ് സ്ഥാപിച്ച അദ്ദേഹം വളരെക്കാലമായി തന്റെ സമ്പാദ്യത്തിൽ നിന്ന് ചെറിയ തുകകൾ പാവപ്പെട്ടവരെ സഹായിക്കാൻ മാറ്റിവച്ചു.

2015-ൽ അദ്ദേഹം ‘100 ലൈഫ് ചലഞ്ച്’ എന്ന ചാരിറ്റി പ്രോഗ്രാമിന് തുടക്കമിട്ടു, അതിൽ യഥാർത്ഥ ദരിദ്രരെ സഹായിക്കുന്നതിനായി തന്റെ മാസ ശമ്പളത്തിന്റെ ഒരു ഭാഗം 100 മാസത്തേക്ക് നീക്കിവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു, അന്നുമുതൽ ഇന്നുവരെ അദ്ദേഹം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഏകദേശം 76 ദുർബലരും നിരാലംബരുമായ ആളുകൾക്ക് ജീവിതത്തിലേക്ക്  ഇത് കാരണം തിരിച്ചുവരാനായി.

ഭാവി അഭിലാഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അഞ്ച് വർഷത്തിനുള്ളിൽ 100 ​​കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയും പ്രതിവർഷം ഒരു സിനിമയും അദ്ദേഹം മുൻകൂട്ടി കാണുന്നു. തീർച്ചയായും, തന്റെ ജീവിതം മുഴുവൻ സാമൂഹിക സേവനത്തിനായി നീക്കിവയ്ക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. തീർച്ചയായും ഇദ്ദേഹം  യുവാക്കൾക്ക് ഒരു മാതൃകയാണ് . മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാറിനോട് അദ്ദേഹം എന്നും കടപ്പെട്ടിരിക്കുന്നു.

ഡോ.അജിത്തിന്റെ ജീവിത തത്വശാസ്ത്രം ലളിതമാണ്: “പ്രവർത്തിക്കുക  അല്ലെങ്കിൽ മരിക്കുക.” പെഗാസസ് നിശ്ശബ്ദമായി എന്നാൽ ക്രമാനുഗതമായി ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷൻ ബിസിനസുകളിലൊന്നായി ഉയർന്നു, അദ്ദേഹത്തിന്റെ ഏകാഗ്രമനസ്സ് , ശ്രദ്ധ, ഉറച്ച ദൃഢനിശ്ചയം, അചഞ്ചലമായ തൊഴിൽ നൈതികത എന്നിവ കൈമുതലാക്കി ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്ന് വന്ന അജിത് രവിയുടെ  അചഞ്ചലമായ ആത്മവിശ്വാസത്തിന് നന്ദി. ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമാറാകട്ടെ  !

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.