മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; അനര്‍ഹരെ ഒഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; അനര്‍ഹരെ ഒഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് മാനദണ്ഡം പുതുക്കിയത്. ഉന്നതരുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നേടുന്നത് പതിവായതോടെയാണ് ഈ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്. പുതിയ പരിഷ്‌കാരത്തിലൂടെ ഇനിമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ നല്‍കാനാണ് തീരുമാനം. ഇതുവരെ എസ്‌പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെയായിരുന്നു മെഡലിനായി പരിഗണിച്ചിരുന്നത്. ഫീല്‍ഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ നല്‍കാനാണ് പുതിയ തീരുമാനം. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വ്വീസുണ്ടായിരിക്കണം. ഇതില്‍ അഞ്ച് വര്‍ഷം സ്റ്റേഷന്‍ ഡ്യൂട്ടി ചെയ്‌ത പൊലീസുകാരെ മാത്രമേ മെഡലുകള്‍ക്കായി പരിഗണിക്കുകയുള്ളൂ. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും മാനദണ്ഡം പരിഷ്‌കരിക്കുന്നതിലൂടെ മെഡലിന് അര്‍ഹരാകും. വനിതാ പൊലീസുകാര്‍ക്ക് ഈ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും. 7 വര്‍ഷത്തെ സര്‍വ്വീ സുണ്ടെങ്കില്‍ സ്‌ത്രീകളെ മെഡലിന് പരിഗണിക്കും.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.