വേനലിൽ ഉള്ളംകുളിർപ്പിക്കാൻ ഈസി ഫലൂദ

വേനലിൽ ഉള്ളംകുളിർപ്പിക്കാൻ  ഈസി ഫലൂദ

ചേരുവകൾ

പാൽ          – 2 കപ്പ്‌

കണ്ടൻസ്ഡ് മിൽക്ക്  – 1/3 കപ്പ്‌

ഫലൂദ സീഡ്സ്           – 2 ടേബിൾ സ്പൂണ്‍

സേമിയ                    – 1/4 കപ്പ്‌

റോസ് സിറപ്പ്         –  2 ടേബിൾ സ്പൂണ്‍

വാനില ഐസ് ക്രീം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 അരക്കപ്പ്‌ വെള്ളത്തിൽ ഫലൂദ സീഡ്സ് 1 മണിക്കൂറോളം കുതിർക്കുക. പാലും കണ്ടൻസ്ഡ് മിൽക്കും  ചേർത്തിളക്കി തിളപ്പിച്ച്‌  കുറുക്കുക. പാൽ തണുത്തശേഷം  റോസ് സിറപ്പും ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുക. സേമിയ അല്പം വെള്ളം ഒഴിച്ച് വേവിച്ചു  പച്ചവെള്ളത്തിൽ  മാറ്റി വയ്ക്കുക. ഒരു ഗ്ലാസിൽ ആദ്യം അല്പം കുതിർത്ത ഫലൂദ സീഡിടുക. ഇതിന് മുകളിൽ  സേമിയ നിരത്തി അതിനു മുകളിലായി റോസ് മിൽക്ക് ഒഴിക്കുക. അതിനും മുകളിലായി ഐസ് ക്രീം നിറച്ചു വിളമ്പുക. അണ്ടിപ്പരിപ്പ് , ബദാം , പിസ്ത മുതലായവയും മുകളിൽ വിളമ്പി അലങ്കരിക്കാം.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.