6നും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്‍കുന്നതിന് ഡിസിജിഎയുടെ അനുമതി
രാജ്യത്ത് ആറു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചു. അനുമതി നല്കാന് വിദഗ്ധ സമിതി വെള്ളിയാഴ്ചയാണ് ശുപാര്‍ശ ചെയ്തത്. നിലവില്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്നത് കോവാക്സിനാണ്. സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിനായ ബയോളജിക്കല്‍ ഇ യുടെ കോര്‍ബേവാക്സ് അഞ്ച് മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്കാന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോര്‍ബേവാക്സ് അടിയന്തര ഉപയോഗത്തിനായി കുട്ടികള്‍ക്ക് നല്കാന് അനുമതി നല്‍കാനാണ് ശുപാര്‍ശ.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona