കോവിഡ് പടരുന്നത് വായുവിലൂടെയാണെന്നതിന് തെളിവ് നിരത്തി ഇന്ത്യന്‍ ശാസ്ത്രസംഘം

കോവിഡ് പടരുന്നത് വായുവിലൂടെയാണെന്നതിന്  തെളിവ് നിരത്തി ഇന്ത്യന്‍ ശാസ്ത്രസംഘം

കോവിഡിന് കാരണമാകുന്ന വൈറസുകള്‍ പടരുന്നത് വായുവിലൂടെയാണെന്ന് കണ്ടെത്തല്‍. വായുവില്‍ കാണപ്പെടുന്ന വൈറസ് കണികകള്‍ അണുബാധ പരത്തുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘമാണ് തെളിയിച്ചത്. എന്നാല്‍ രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. മാസ്‌ക് ധരിക്കുന്നതിലൂടെ കോവിഡിനെ പൂര്‍ണമായും പ്രതിരോധിക്കാനാവും എന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ കണ്ടെത്തി. രോഗികളില്‍ നിന്നും പുറത്ത് വരുന്ന വൈറസ് പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചാണ് മറ്റുള്ളവരിലേക്ക് പടരുന്നതെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. കോവിഡ് ആദ്യ തരംഗത്തില്‍ വ്യാപനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും ആയിരുന്നില്ല. സാമൂഹ്യ അകലം, കൈകഴുകല്‍, സാനിറ്റൈസര്‍, മാസ്‌ക് ഉപയോഗം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളാണ് ആദ്യം മുതല്‍ക്കേ ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മാര്‍ഗങ്ങള്‍. പകര്‍ച്ചവ്യാധി സമയത്ത് ആളുകള്‍ കൃത്യമായി മാസ്‌ക് ധരിച്ച രാജ്യങ്ങളില്‍ വ്യാപനം കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ആശുപത്രികളിലടക്കം ശാസ്ത്രജ്ഞര്‍ നടത്തിയ കൂട്ടായ പഠനത്തിലാണ് രോഗാണുക്കള്‍ വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ചത്. ഈ പഠനത്തിന്റെ ഫലം ഇപ്പോള്‍ ജേണല്‍ ഓഫ് എയറോസോള്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികള്‍ താമസിച്ച ഇടത്ത് നിന്നടക്കം അന്തരീക്ഷ വായുവില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പഠനവിധേയമാക്കി. ആശുപത്രികള്‍, കോവിഡ് രോഗികള്‍ മാത്രം കുറച്ച്‌ സമയം ചെലവഴിച്ച അടച്ചിട്ട മുറികള്‍, ഹോം ക്വാറന്റൈന്‍ ചെയ്ത കോവിഡ് രോഗികളുടെ വീടുകള്‍ എന്നിവയില്‍ നിന്നാണ് ഈ സാമ്പിളുകള്‍ ശേഖരിച്ചത്. ‘അടച്ച സ്ഥലങ്ങളില്‍ വായുസഞ്ചാരം ഇല്ലെങ്കില്‍ വൈറസിന് കുറച്ച്‌ സമയം വായുവില്‍ തുടരാന്‍ കഴിയുമെന്ന് ഞങ്ങളുടെ ഫലങ്ങള്‍ കാണിച്ചു. ഒരു മുറിയില്‍ രണ്ടോ അതിലധികമോ കോവിഡ് രോഗികള്‍ ഉള്ളപ്പോള്‍ വായുവില്‍ വൈറസ് വരുന്നതിന്റെ പോസിറ്റിവിറ്റി നിരക്ക് 75% ആണെന്ന് ഞങ്ങള്‍ കണ്ടെത്തി, ഒന്നോ അതിലധികമോ കോവിഡ് രോഗിയോ മുറിയില്‍ ഇരിക്കുമ്പോള്‍ 15.8% ആയിരുന്നു,’ പഠനത്തില്‍ ഏര്‍പ്പെട്ട ശാസ്ത്രജ്ഞന്‍ പറഞ്ഞു. പഠനത്തിന്റെ ഫലമായി അണുബാധ പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നത് തുടരാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.