സംസ്ഥാനത്ത് ഇന്നുമുതൽ പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ നിലവിൽ വന്നു
സംസ്ഥാനത്ത് ഇന്നുമുതൽ പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ നിലവിൽ വന്നു. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി, ഗ്രാമീണ സർവ്വീസുകളുടെ മിനിമം നിരക്കും കൂടി. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായാണ് വർദ്ധിച്ചത്. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽ നിന്ന് 30 രൂപയായി .
ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവ്വീസുകളുടെ നിരക്കുകളും വർദ്ധിച്ചു. അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പർ ഫാസ്റ്റുകളുടേത് 10 കിലോ മീറ്ററും.അതേസമയം എക്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്സിൽ സർവ്വീസുകൾ, മൾട്ടി ആക്സിൽ സർവ്വീസുകൾ, ലോ ഫ്ളോർ എസി എന്നിവയുടെ മിനിമം നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona