ചിക്കൻ വെജ് മിക്സഡ് മോമോസ്
ചേരുവകൾ
കീമ-100 ഗ്രാം
ക്യാരറ്റ്-1 കപ്പ്
ക്യാബേജ്-1 കപ്പ്
സ്പ്രിംഗ് ഒണിയൺ -1 കപ്പ്
ബീൻസ് -1 കപ്പ്
സവാള-1 കപ്പ്
വെളുത്തള്ളി അരിഞ്ഞത്-3 ടീസ്പൂൺ
മൈദ-4 കപ്പ്
കുരുമുളകുപൊടി-1/4 ടേബിൾ സ്പൂൺ
ബട്ടർ -1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ബട്ടറൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്കു പച്ചക്കറികളും വെളുത്തുള്ളിയും കീമയും ചേർത്ത് വഴറ്റുക. വെള്ളം നല്ലപോലെ വറ്റി ഇറച്ചി വെന്തുവരുമ്പോൾ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക.മൈദയിൽ ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. ചെറുനാരങ്ങാവലിപ്പത്തിൽ മാവെടുത്ത് കയ്യിൽ അല്പം ഓയിൽ പുരട്ടി പരത്തുക. ഇതിനു നടുവിൽ കീമ കൂട്ടു വയ്ക്കുക. മോമോസ് ആകൃതിയിൽ നാലുഭാഗവും മടക്കി സീല് ചെയ്ത് ആവിയിൽ വേവിച്ചെടുക്കുക.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona