ഇടവേള പ്രഖ്യാപിച്ച് ബിടിഎസ് താരങ്ങള്‍

ഇടവേള പ്രഖ്യാപിച്ച് ബിടിഎസ് താരങ്ങള്‍

ലോകം മുഴുവന്‍ ആരാധകരുള്ള സംഗീത ബാന്‍ഡാണ് ബിടിഎസ്. ഇവരുടെ സംഗീത വീഡിയോയ്ക്കായി ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് ബാന്‍ഡ് നടത്തിയിരിക്കുന്നത്. സംഗീതലോകത്തുനിന്ന് അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങള്‍. സംഘത്തിലെ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. ബിടിഎസ് രൂപീകരിച്ച് ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്നിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഇവര്‍ ഒന്നിച്ച് താമസിച്ചിരുന്ന വീട്ടില്‍ വച്ചായിരുന്നു അത്താഴവിരുന്ന്. ലൈവ് പരിപാടിയില്‍ ബാന്‍ഡിന്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയ സംഘം ഇനി അവരുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന വഴിത്തിരിവിനെ കുറിച്ച് പറഞ്ഞാണ് അവസാനിപ്പിച്ചത്. വര്‍ഷങ്ങളോളം ഒന്നിച്ച് താമസിച്ചിരുന്ന വീടിനെ കുറിച്ചുള്ള ഓര്‍മകളും ഇവര്‍ പങ്കുവച്ചു. ഓരോരുത്തരുടെയും വ്യക്തിപരമായ കഴിവിനെ കൂടുതല്‍ വളര്‍ത്തിയെടുക്കാനും ജീവിതത്തില്‍ പുതിയ വഴികള്‍ കണ്ടെത്താനുമാണ് ഇടവേളയെടുക്കുന്നതെന്നും ബിടിഎസ് അറിയിച്ചു. ഓരോരുത്തരും അവരുടെ സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ലോകത്തിനു മുന്നിലേയ്ക്ക് ഉടന്‍ എത്തുമെന്നും സംഘം അറിയിച്ചു. കുറച്ച് കാലത്തിന് ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴുള്ളതിനെക്കാള്‍ ഗംഭീരമായ തിരിച്ചുവരവായിരിക്കുമെന്നും ബാന്‍ഡ് അംഗങ്ങള്‍ ഉറപ്പ് നല്‍കി. ആരാധകരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും ഇവര്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.