കണ്‍മണിക്ക് കേരള സര്‍വകലാശാല റാങ്ക്

കണ്‍മണിക്ക് കേരള സര്‍വകലാശാല റാങ്ക്

കൈകളില്ലാതെ ജനിച്ച, പരിമിതികളെ അതിജീവിച്ച മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് കേരള സര്‍വകലാശാല ബിപിഎ (വോക്കല്‍) പരീക്ഷയില്‍ ഒന്നാം റാങ്ക്. ജന്മനാ കൈകളില്ലെങ്കിലും തന്‍റെ ലക്ഷ്യങ്ങിലേക്ക് എത്തുന്നതിന് ഇതൊന്നും തടസമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് . തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജിലെ വിദ്യാര്‍ഥിനിയായ കണ്‍മണിക്ക് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറിന്റെയും രേഖയുടെയും മകളാണ് കൺമണി. സ്കൂള്‍ പഠന കാലത്തു തന്നെ കലോത്സവ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു കണ്‍മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ മിടുക്കി നിരവധി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്.
2019 – ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം കണ്‍മണിയെ തേടിയെത്തിയിരുന്നു. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെ തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട് ഈ കലാകാരി. സഹോദരന്‍ മണികണ്ഠനും മാതാപിതാക്കളും കണ്‍മണിയുടെ വിജയത്തിനുകൂട്ടായിട്ടുള്ളത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.