ഗ്യാസ് സ്റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകൾ പ്രതിസന്ധിയിൽ

ഗ്യാസ് സ്റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകൾ  പ്രതിസന്ധിയിൽ

സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വർദ്ധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകൾക്ക് എൽപിജി നിറയ്ക്കാൻ ആകെയുള്ളത് വൈകുന്നേരം 7 മണിവരെ മാത്രം പ്രവർത്തിക്കുന്ന സരോവരത്തെ ഒരു പമ്പ് മാത്രമാണുള്ളത് . മറ്റുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എൽപിജി നിറയ്ക്കാനായി മാത്രം കിലോമീറ്ററുകളോളം സഞ്ചരിക്കണം .
ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും നിരന്തരം പരാതി നൽകിയിട്ടും നാളിതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ നടത്തിയ വിപുലമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്ക് മുൻപ് പെട്രോൾ, ഡീസൽ വാഹനങ്ങൾ എൽപിജിയിലേക്ക് മാറിയത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.