നിറം വര്‍ധിപ്പിക്കാന്‍ ഒരു സിമ്പിള്‍ ഫേസ്പാക്ക്

നിറം വര്‍ധിപ്പിക്കാന്‍ ഒരു സിമ്പിള്‍ ഫേസ്പാക്ക്

ചര്‍മ്മ സൗന്ദര്യവും നിറവും വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതില്‍ കാര്യമില്ലെങ്കില്‍പ്പോലും മുഖത്തെ പാടുകളും കരിമംഗല്യവുമെല്ലാം പ്രശ്‌നങ്ങളായി കണ്ട് അതിന് പരിഹാരമായി ക്രീമുകളും മരുന്നുമൊക്കെ തേടി പോകുന്നവരാണ് നമ്മളില്‍ പലരും. എന്താണ് പെട്ടെന്ന് നിറം വര്‍ധിക്കാനുള്ള മാര്‍ഗ്ഗം എന്നല്ലേ ? .
പാല്‍, ബദാം, കുങ്കുമപ്പൂവ് ഇവ മൂന്നും ഉപയോഗിച്ച് തയാറാക്കുന്ന ഈ ഫേസ്പാക്ക് ഒന്ന് പരീക്ഷിച്ചുനോക്കൂ.

ഫേസ്പാക്ക് തയാറാക്കുന്ന വിധം
1 കുറച്ച് ബദാം മിക്‌സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചശേഷം അരിച്ചെടുക്കുക.
2 ഒട്ടും വെള്ളം ചേര്‍ക്കാതെ തിളപ്പിച്ച് തണുപ്പിച്ചെടുത്ത പാല്‍(എണ്ണമയമുള്ള ചര്‍മ്മം ഉള്ളവരാണെങ്കില്‍ പാലിന്റെ പാട മാറ്റിക്കളയാന്‍ ശ്രദ്ധിക്കണം)
3 കുങ്കുമപ്പൂവ് (ഒന്നാ രണ്ടോ നാര്)

(പാലില്‍ കുങ്കുമപ്പൂവ് നേരത്തെ ഇട്ട് അലിയിച്ച് വയ്ക്കണം). ആവശ്യമുള്ള ബദാം പൊടിയിലേക്ക് പാല് ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഈ ഫേസ്പാക്ക് മുഖത്തും കഴുത്തിലും കണ്‍തടങ്ങളിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ നിറം വര്‍ധിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.