പച്ചമാങ്ങാ സർബത്ത്
ചേരുവകൾ
പച്ചമാങ്ങ – 2 എണ്ണം
വെള്ളം – നാല് കപ്പ്
പഞ്ചസാര – മുക്കാല്‍ കപ്പ്
ജീരകം -പൊടിച്ചത് ഒന്നര ടീസ്പൂൺ
കുരുമുളക് പൊടി – കാൽ സ്പൂൺ
പുതിനയില – 30 ഇലകള്‍
ഇന്തുപ്പ് – രണ്ട് നുള്ള്
തയ്യാറാക്കുന്ന വിധം
മാങ്ങയുടെ തൊലി കളഞ്ഞ് മുറിച്ച് പാനിൽ വെള്ളമൊഴിച്ച് മിതമായ തീയില്‍ പത്ത് മിനിട്ട് വേവിക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി മാങ്ങ, വെള്ളത്തോടൊപ്പം മിക്സിയിലേക്ക് മാറ്റുക. തണുക്കുമ്പോള്‍ മൂന്ന് കപ്പ് വെള്ളം, പുതിനയില, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കണം. ഇത് ബൗളിലേക്ക് അരിച്ചൊഴിക്കുക. ശേഷം ജീരകം പൊടിച്ചത്, ഇന്തുപ്പ്, കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം തണുപ്പിക്കുക . സർബത്ത് വിളമ്പുന്ന ഗ്ലാസിൻ്റെ മുക്കാല്‍ ഭാഗത്തോളം സര്‍ബത്ത് നിറയ്ക്കുക. ബാക്കി തണുത്തവെള്ളവും ചേർക്കണം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona